KERALANEWSTop News

പാലക്കാട് ഫ്ലാറ്റിൽ രാത്രി തീപിടിത്തം; തീയും പുകയും ഉയർന്നതിനെതുടർന്ന് ഇറങ്ങിയോടിയ താമസക്കാർക്ക് രക്ഷകരായി നാട്ടുകാർ; വീട്ടുപകരണങ്ങളടക്കം കത്തിനശിച്ചു

പാലക്കാട്: പാലക്കാട് ഫ്ലാറ്റിൽ തീപിടിത്തം. പാലക്കാട് പുതുപ്പള്ളി തെരുവിലെ മൂന്ന് നിലയുള്ള ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. നാട്ടുകാർ ഓടിയെത്തി സമയോചിതമായ ഇടപെടൽ നടത്തിയതോടെ വൻ ദുരന്തമൊഴിവായി. വൈദ്യുതി ലൈനിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി 9.45നായിരുന്നു സംഭവം. ഫ്ലാറ്റിൽ തീപടർന്നതോടെ പുക ഉയരുന്നതുകണ്ട് ആളുകൾ ഇറങ്ങിയോടി. തീയും പുകയും കണ്ട് ഓടിയെത്തിയ നാട്ടുകാർ പ്രദേശത്തെ കൌൺസിലറെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ കൌൺസിലറും വെൽഫെയർ സന്നദ്ധപ്രവർത്തകരും ചേർന്ന് ഫ്ളാറ്റിലുണ്ടായിരുന്ന ബാക്കി ഉള്ളവരെയും ഒഴിപ്പിക്കുകയും കെഎസ്ഇബി അധികൃതർക്ക് വിവരം നൽകുകയും ചെയ്തു. ഇതോടെ ഈ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു.

തുടർന്ന് അഗ്നിബാധയുണ്ടായ ഭാഗത്തെ തീയണച്ചു. തീപടർന്ന ഭാഗത്തെ വൈദ്യുത ഉപകരണങ്ങളും വീട്ടുപകരണങ്ങളും കത്തി നശിച്ചിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥലരെത്തി പരിശോധന നടത്തിയ ശേഷമാണ് താമസക്കാരെ ഫ്ലാറ്റിലേക്ക് തിരിച്ചെത്തിച്ചത്. ആറ് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ചെറുഫ്ളാറ്റ് സമുച്ചയം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close