KERALANEWSTop News

നടുറോഡിൽ യുവാവിന്റെ വാഹനാഭ്യാസം; സ്കൂട്ടർയാത്രികയെ ഇടിച്ചിട്ട് നിർത്താതെ പാഞ്ഞ യുവാവിനെ കയ്യോടെ പൊക്കി എം.വി.ഡി; യുവാവിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്

പാലക്കാട്: പാലക്കാട് ടൗണിൽ വാഹനാഭ്യാസം നടത്തിയ യുവാവിനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. അമിത വേഗത്തിൽ റോഡിലൂടെ പാഞ്ഞ യുവാവ് സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ടു. ഇതിനു ശേഷം നിർത്താതെ വാഹനമോടിച്ച് പോയ യുവാവിനെതിരെ എം വി ഡി കേസെടുക്കുകയായിരുന്നു.

പാലക്കാട് പരുത്തിപ്പുള്ളി സ്വദേശി ആദർശിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് എം.വി.ഡി അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അമിതവേഗത്തില്‍ സ്വകാര്യബസിനെ മറികടന്ന് പാഞ്ഞ ബൈക്ക് യാത്രക്കാരന്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിടുകയായിരുന്നു. അപകട ശേഷം ഇയാൾ വാഹനം അതിവേഗത്തിൽ ഓടിച്ചു പോയി. നടുറോഡിൽ വീണ സ്‌കൂട്ടര്‍ യാത്രികയെ വഴിയാത്രക്കാർ എത്തി സുരക്ഷിതമായി മാറ്റി. യാത്രികയ്‌ക്ക് കാര്യമായി പരിക്കേറ്റില്ല.

ഇന്ന് രാവിലെയായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് അതിവേഗം സിഗ്നലുള‌ള ജംഗ്‌ഷനിലേക്ക് എത്തിയതും മുന്നില്‍ സിഗ്‌നല്‍ കണ്ടു. തിരക്ക് ഒഴിവാക്കി സിഗ്‌നല്‍ മറികടക്കാന്‍ ഇടത്തേക്ക് വെട്ടിച്ച യുവാവ് അതുവഴി വന്ന സ്‌കൂട്ടര്‍ യാത്രികയെ തട്ടിയിട്ട് നിര്‍ത്താതെ പായുകയായിരുന്നു. ഇൻഡിക്കേറ്റർ പോലും ഇടാതെ പെട്ടന്ന് യുവാവ് തിരിയുകയാണ് ഉണ്ടായത്. പിന്നിലൂടെ വന്ന കാറിന്റെ ഡാഷ് ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close