Breaking NewsKERALANEWSTop News

പമ്പ ഡാം നാളെ തുറക്കും; ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരത്ത് ജാഗ്രതാ നിര്‍ദേശം നൽകി

പത്തനംതിട്ട : പമ്പ ഡാം നാളെ തുറക്കും. രാവിലെ അഞ്ച് മണിയോടെയാവും ഡാം തുറക്കുക. രണ്ട് ഷട്ടറുകൾ ഉയർത്തി 25 ഘന അടി മുതൽ പരമാവധി 50 ഘന അടി വരെ വെള്ളം പുറത്തേക്കൊഴുക്കും. കക്കി- ആനത്തോട് ഡാമിനെ അപേക്ഷിച്ച് പുറത്തേക്ക് ഒഴുക്കിവിടുന്ന ഈ വെള്ളത്തിൻ്റെ അളവ് വളരെ കുറവാണ്. എന്നാൽ കക്കി ഡാമിൽ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പമ്പാ തീരത്ത് ജാഗ്രതാ നിര്‍ദേശം നൽകി.

പമ്പ, റാന്നി, ആറന്‍മുള, ചെങ്ങന്നൂര്‍ മേഖലകളിലേക്ക് വൈകാതെ വെള്ളമെത്തുമെന്നാണ് മുന്നറിയിപ്പ്. പമ്പയില്‍ 10 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പമ്പ ഡാമിലെ വെള്ളമെത്തുമ്പോൾ ജലനിരപ്പ് 20-25 സെൻ്റിമീറ്റർ വരെ ഉയരാനാണ് സാധ്യത. ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാണെന്നും ആളുകള്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. പമ്പ ഡാമിൽ നിലവില്‍ റെഡ് അലര്‍ട്ടാണ്. ജലനിരപ്പ് 984.62 ല്‍ എത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close