ടോക്കിയോ: പാരാലിംപിക്‌സില്‍ സ്വര്‍ണവും വെള്ളിയും ‘വെടിവെച്ചിട്ട്’ ഇന്ത്യന്‍ താരങ്ങള്‍. പുരുഷന്‍മാരുടെ എസ്എച്ച്1 വിഭാഗം മിക്‌സഡ് 50 മീറ്റര്‍ പിസ്റ്റളില്‍ മനീഷ് നര്‍വാളിന് സ്വര്‍ണം ലഭിച്ചപ്പോള്‍ സിങ്‌രാജ് അദാന വെള്ളിയും സ്വന്തമാക്കി.
മനീഷ് 218.2 പോയിന്റും സിംഗ്‌രാജ് 216.7 പോയിന്റും കരസ്ഥമാക്കി. റഷ്യയുടെ സെര്‍ജി മാലിഷേവിനാണു (196.8) വെങ്കലം. സ്വര്‍ണവും വെള്ളിയും നേടിയതോടെ പോയന്റ് പട്ടികയില്‍ ഇന്ത്യ 34ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
മൂന്നു സ്വര്‍ണം, ഏഴു വെള്ളി, അഞ്ച് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ ഇതുവരെയുള്ള മെഡല്‍ നേട്ടം.
AD FT