NEWSTrendingviralWORLD

‘ഒളിച്ചേ… കണ്ടേ’; കുഞ്ഞുങ്ങൾക്കൊപ്പമുള്ള അമ്മ തത്തയുടെ വീഡിയോ വൈറൽ ആവുന്നു; വീഡിയോ കാണാം

കുട്ടികൾക്കൊപ്പം അമ്മമാരുടെ സ്ഥിരം കളി ആണ് ‘ഒളിച്ചേ കണ്ടേ’. അവരും ആ കളി ആസ്വദിക്കാറുണ്ട്. കൈകൊണ്ട് മുഖം പൊതിയോ മറഞ്ഞിരുന്നോ കളിക്കുന്ന കളി ‘പീക്കബൂ’ എന്ന് പറയും. അത്തരത്തിൽ കുഞ്ഞുങ്ങൾക്കൊപ്പമുള്ള വിഡിയോകൾ ആണ് അമ്മമാർ ഷെയർ ചെയ്തിട്ടുള്ളത്. എന്നാൽ ഒരു ‘അമ്മ തത്ത’ തന്റെ കുഞ്ഞുങ്ങൾക്കൊപ്പം ഒളിച്ചേ കണ്ടേ കളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

‘കൊക്കറ്റിയൽ’ എന്ന ഇനത്തിൽ പെട്ട ഒരു തത്തയാണ് തന്റെ കുഞ്ഞുങ്ങള്‍ക്കൊപ്പം കളിക്കുന്നത്. കളിക്കുന്നു എന്ന് മാത്രമല്ല, ‘പീക്കബൂ’ എന്ന് തത്ത പറയുന്നതും വ്യക്തമായി വീഡിയോയിൽ കേള്‍ക്കാം. തത്ത കുഞ്ഞുങ്ങളുള്ള പാത്രത്തിന് താഴേക്ക് കുനിഞ്ഞ് മറഞ്ഞിരിക്കുന്നതും പീക്കബൂ എന്ന് പറഞ്ഞുകൊണ്ട് ഉയരുന്നതും വീഡിയോയിൽ കാണാം. തത്തയുടെ പറച്ചിൽ കേട്ടാൽ ആർക്കാണെങ്കിലും ചിരി വരും.

കുട്ടികൾക്കൊപ്പമുള്ള തത്തയുടെ കളി വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ കൈയ്യടക്കിയിരിക്കുന്നത്. ലക്ഷകണക്കിന് ആളുകൾ കണ്ട വീഡിയോയ്ക്ക് നൂറുകണക്കിന് കമന്‍റുകളും ഇതിനോടകം വന്നുകഴിഞ്ഞു. Neşeli Kanatlar ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഈ പങ്കുവച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close