KERALANEWS

പത്തനംതിട്ട വെള്ളത്തിനടിയിൽ; മല്ലപ്പള്ളിയിൽ നിലവിലെ ജലനിരപ്പ് 2018ലെ പ്രളയത്തിലുള്ളതിനെക്കാൾ കൂടുതൽ; ജില്ലയിലാകെ 36 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു

പത്തനംതിട്ട: കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ മഴക്കെടുതി രൂക്ഷമാകുന്നു. മഴയെ തുടർന്ന് ജില്ല ഒട്ടാകെ വെള്ളത്തിനടിയിലാണ്. മല്ലപ്പള്ളിയിൽ ജലനിരപ്പ് 2018ലെ പ്രളയത്തിലുള്ളതിനെക്കാൾ കൂടുതലായി. ജില്ലയിൽ ആകെ 36 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു.

തിരുവല്ല നെല്ലാടും വെണ്ണിക്കുളം മേഖലയിലും റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വീടുകളിലും കടകളിലും വെള്ളം കയറി. പത്തനംതിട്ട റിങ് റോഡിനു ചുറ്റും വെള്ളം കയറി, ജില്ലാ സ്റ്റേഡിയവും മുങ്ങി. സ്റ്റേഡിയത്തിൽ മുട്ടിനു മുകളിൽ വെള്ളമുണ്ട്. കനത്തമഴയിൽ വെള്ളപ്പൊക്കമുണ്ടായ മല്ലപ്പള്ളിയിൽ 80 ശതമാനത്തോളം പേരെയും ഇന്നലെയും ഇന്നുമായി ഒഴിപ്പിച്ചു. മുന്നൂറിലേറെപ്പേരെയാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയത്. എയർ ലിഫ്റ്റിങ് ഉപയോഗിച്ച് കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാനാണ് തീരുമാനം.

മല്ലപ്പള്ളി ആനിക്കാട് റോഡ്, സെൻട്രൽ ജംക്ഷനു സമീപം പൂർണമായി വെള്ളത്തിലായി. കല്ലൂപ്പാറയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ബോട്ടുകൾ എത്തിച്ചിട്ടുണ്ട്. രണ്ടു ബോട്ടുകളാണ് മല്ലപ്പള്ളി മേഖലയിലേക്കായി എത്തിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close