Breaking NewsKERALANEWSTop News

പത്മ പുരസ്കാരം വിതരണം ചെയ്യ്തു; കേരളത്തില്‍ നിന്ന് എൻ ആർ മാധവ മേനോനും, ​ശ്രീ എമ്മി​നും പത്മ ഭൂഷൺ

ന്യൂഡൽഹി: 2020ലെ പത്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യ്തു. രാഷ്ട്രപതി റാം നാഥ് ​കോവിന്ദാണ് പുരസ്കാരം വിതരണം ചെയ്യ്തത് . കേരളത്തില്‍നിന്നുള്ള ശ്രീ എം, എന്‍.ആര്‍.മാധവ മേനോന്‍ (മരണാനന്തരം) എന്നിവരുള്‍പ്പെടെ പതിനാറുപേര്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായി. വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര, ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു തുടങ്ങിയവരാണ് പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റു വാങ്ങിയവർ .

അന്തരിച്ച കേന്ദ്രമന്ത്രിമാരായ ജോര്‍ജ് ഫെര്‍ണാണ്ടസ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ് എന്നിവരുള്‍പ്പെടെ ഏഴുപേര്‍ക്ക് പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ബോക്‌സിങ് താരം മേരി കോം, ഛന്നുലാല്‍ മിശ്ര, അനിരുദ്ധ് ജഗന്നാഥ് ജി.സി.എസ്.കെ, പെജവാര്‍ മഠാധിപതി വിശ്വേശതീര്‍ഥ (മരണാനന്തരം) എന്നിവരാണ് പത്മവിഭൂഷണിന് അര്‍ഹരായ മറ്റുള്ളവര്‍.

കേരളത്തില്‍നിന്നുള്ള നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, സാമൂഹികപ്രവര്‍ത്തക എം.കെ. കുഞ്ഞോള്‍, സസ്യവര്‍ഗീകരണ ശാസ്ത്രജ്ഞന്‍ കെ.എസ്.മണിലാല്‍, സാഹിത്യകാരന്‍ എന്‍. ചന്ദ്രശേഖരന്‍ നായര്‍, സാമൂഹികപ്രവര്‍ത്തകന്‍ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവര്‍ ഉള്‍പ്പെടെ 116പേര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്ത് പ്രവര്‍ത്തിക്കുന്ന പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ നല്‍കി ആദരിച്ചത്. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് പങ്കജാക്ഷി. 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close