INDIANEWSTop News

പെഗാസസ് വിഷയത്തിൽ സുപ്രീം കോടതി വിധി നാളെ; അന്വേഷണത്തിനുള്ള വിദഗ്ധ സമിതി അംഗങ്ങളെ നാളെ അറിയാം

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് ആണ് വിധി പ്രസ്താവിക്കുന്നത്.

കേസിൽ നാളെ രാവിലെ 10.30-നാണ് വിധി പറയുന്നത്. അന്വേഷണത്തിന് സ്വന്തം നിലയിൽ സാങ്കേതിക വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ സൂചന നൽകിയിരുന്നു. പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ചോയെന്നതിൽ കേന്ദ്രസർക്കാർ കോടതിക്ക് മറുപടി നൽകിയിരുന്നില്ല. മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ, ജോൺ ബ്രിട്ടാസ് എം.പി തുടങ്ങിയവർ ഇത് സംബന്ധിച്ച് സുപ്രീംകോടതിയെ സമീപിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close