Breaking NewsINDIANEWSTop News

പെഗാസസ് വിവാദം വിദഗ്ധ സമിതി അന്വേഷിക്കും; മൂന്നംഗ സമിതി അന്വേഷണം നടത്തുക സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ; സമിതിയോട് കേന്ദ്രം സഹകരിക്കണമെന്നും സുപ്രീം കോടതി

ന്യൂഡൽഹി: പെഗാസസ് വിഷയത്തിൽ വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് സുപ്രീം കോടതി. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ മൂന്നംഗ സമിതി രൂപീകരിച്ചു. റിട്ട. ജസ്റ്റിസ് ആർ വി രവീന്ദ്രൻ സമിതി അധ്യക്ഷൻ ആകുന്ന സമിതി ഏഴ് വിഷയങ്ങളാണ് പരിഗണിക്കുക. അന്വേഷണ സമിതിയോട് കേന്ദ്രം സഹകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

സ്വകാര്യത പ്രധാനമാണെന്നും ഭരണഘടനാ തത്വങ്ങൾ ഉയർത്തിപിടിക്കുമെന്നും പെഗാസസ് ഹർജികൾ പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി പറഞ്ഞു. രാഷ്ട്രീയ വിവാദങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

വലിയ രാഷ്ട്രീയ വിവാദമായി മാറിയ ഒന്നാണ് പെഗാസസ് കേസ്. ഇസ്രായേൽ ചാര സോഫ്റ്റുവെയറായ പെഗാസസ് ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരുടെയടക്കം ഫോണുകൾ നിരീക്ഷിച്ചോ എന്നതിൽ കോടതി ചോദിച്ചിട്ടും വ്യക്തമായ മറുപടി കേന്ദ്ര സര്‍ക്കാര്‍ നൽകിയില്ല. പെഗാസസ് വാങ്ങിയോ ഇല്ലയോ എന്നതിൽ വ്യക്തത നൽകാനും കേന്ദ്രം തയ്യാറായില്ല. പെഗാസസ് കെട്ടുകഥയാണെന്നും, സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെട്ട ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ അനുവദിച്ചാൽ തെറ്റിദ്ധാരണകൾ മാറ്റാം എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. അത് തള്ളിയാണ് അന്വേഷണത്തിനുള്ള വിദഗ്ധസമിതി സുപ്രീംകോടതി തന്നെ പ്രഖ്യാപിക്കുന്നത്.

സുപ്രീംകോടതി നിയോഗിച്ച സമിതിക്ക് മുമ്പാകെ കേന്ദ്ര സര്‍ക്കാരിന് വിവരങ്ങൾ വെളിപ്പെടുത്തേണ്ടിവരും. പെഗാസസിൽ ചര്‍ച്ചയാവശ്യപ്പെട്ട് കഴിഞ്ഞ പാര്‍ലമെന്‍റ്സമ്മേളനത്തിന്‍റെ ഏതാണ്ട് എല്ലാ ദിനങ്ങളും പ്രക്ഷുബ്ധമായിരുന്നു. സുപ്രീംകോടതി പ്രഖ്യാപിച്ച അന്വേഷണ സംവിധാനത്തോടെ പെഗാസസ് ചര്‍ച്ചകൾ ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകും.

ഒരു അന്താരാഷ്ട്ര മീഡിയ കൺസോർഷ്യം റിപ്പോർട്ട് ചെയ്ത പ്രകാരം 300 ലധികം വെരിഫൈഡ് ആയുള്ള മൊബൈൽ നമ്പരുകൾ പെഗാസസിൻറെ നിരീക്ഷണത്തിൽ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ജൂലൈയിലാണ് 17 ഓളം അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിൽ പെഗാസസ് ചാര സോഫ്ട്‌വെയർ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാദ്ധ്യമപ്രവർത്തകർ എന്നിവരുടേതടക്കം ഫോൺ ചോർത്തിയതായി കണ്ടെത്തിയത്. എന്നാൽ സർക്കാർ ഏജൻസികൾ അനധികൃത ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നും പുറത്തു വന്ന റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കാത്തതാണെന്നും, മുൻകൂട്ടി തീരുമാനിച്ച നിഗമനങ്ങളിൽ അധിഷ്ടിതമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

ഇസ്രായേൽ ആസ്ഥാനമായുള്ള എൻ‌എസ്‌ഒ ഗ്രൂപ്പിന്റെ സ്പൈവെയർ ആണ് പെഗാസസ്. കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ ഫോണുകളാണ് പെഗാസസിലൂടെ ചോർത്തിയത്. വിഷയം പാർലമെന്റിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യമായിരുന്നു കോൺഗ്രസ് ഉന്നയിച്ചിരുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന് വിഷയത്തിൽ യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.

അതേസമയം, പെഗാസസ് പട്ടികയിലെ ലോക നേതാക്കളിൽ 10 പ്രധാനമന്ത്രിമാരുടെയും മൂന്ന് പ്രസിഡണ്ടുമാരുടേയും ഫോൺ നമ്പർ ഉണ്ടെന്നാണ് റിപ്പോർട്ട്. 14 ലോക നേതാക്കളുടെ ഫോൺ നമ്പറുകളും എൻഎസ്ഒയും വിവരങ്ങൾ ചോർത്താനെന്ന് കരുതുന്ന പട്ടികയിൽ കണ്ടെത്തിയതായാണ് അന്വേഷണ പരമ്പര പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുടെ റിപ്പോർട്ട് വന്നിരുന്നു. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്റെ നമ്പറും പെഗാസസ് പട്ടികയിലുണ്ട്.സൗത്ത് ആഫിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ ഫോൺ നമ്പറും പട്ടികയിലുണ്ട്. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ സൈനിക മേധാവികൾ മുതിർന്ന രാഷ്ട്രീയക്കാർ എന്നിവർ പെഗാസസ് നിരീക്ഷണ പട്ടികയിൽ എന്നാണ് വെളിപ്പെടുത്തൽ.

ഇമ്മാനുവൽ മാക്രോണിനെ നിരീക്ഷിച്ചത് മൊറോക്കോ എന്ന് മാധ്യമ വെളിപ്പെടുത്തൽ പറയുന്നു. പെഗാസസ് പട്ടികയിലെ ലോക നേതാക്കളിൽ 10 പ്രധാനമന്ത്രിമാരുടെയും മൂന്ന് പ്രസിഡണ്ടുമാരുടേയും ഫോൺ നമ്പർ ഉണ്ടെന്നാണ് റിപ്പോർട്ട്. ഫ്രഞ്ച് സ്വതന്ത്ര്യ വാർത്ത സൈറ്റ് ഫോർബിഡൻ സ്റ്റോറീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് ലോകത്തിലെ 20ഓളം മാധ്യമസ്ഥാപനങ്ങളും ഏജൻസികളും പെഗാസസ് വാർത്ത പരമ്പരയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close