KERALANEWSTrending

ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ പെട്രോൾ വില കുറയുമോ?

പെട്രോൾ ഉത്പന്നങ്ങളുടെ വിൽപ്പന വില ജിഎസ്ടി ലേക്ക് ഉൾപ്പെടുത്തുമ്പോൾ വില കുറയുമോ? പൊതു ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന നയം എന്തുകൊണ്ട് സംസ്ഥാന സർക്കാർ എതിർക്കുന്നുന്നത്? ഇങ്ങനെ ചേദ്യങ്ങൾ ഏറെയാണ്. രാജ്യത്ത് ഇന്ധന വില 100 കടന്ന സാഹചര്യത്തിൽ എല്ലാവരും ഉറ്റുനോക്കുന്നത് തന്നെ ഇന്ന് നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാെക്കാണ് ,പെട്രോളി ൻറെയും ഡീസലിൻറെയും വില ജി എസ് ടി യിലേക്ക് പരിഗണിക്കുന്നത് ആലോചിക്കണമെന്ന കേരള ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇന്ന് ജിഎസ്ടി കൗൺസിൽ യോഗം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ യാതൊരു കുറവും വന്നിട്ടില്ല. ക്രൂഡോയിൽ വില കുറയുമ്പോൾ നിശ്ചലാവസ്ഥയിലേക്ക് മാറുന്ന ഇന്ധന വില. വില വർദ്ദിച്ചാൽ കുതിച്ചുയരാൻ മറക്കാറുമില്ല പെട്രോളും ഡീസലും ജി എസ് ടി പരിധിയിലേക്ക് കൊണ്ടുവന്നാൽ വില കുറയും എന്ന കാര്യത്തിൽ തർക്കമില്ലത്ത കാര്യമാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം കിട്ടുന്ന ഈ കാര്യത്തെ എതിർക്കുന്നതിനൊരു കാരണമുണ്ട്.

ജി എസ് ടി യിലേക്ക് പെട്രോൾ കൊണ്ടുവന്നാൽ വില കുത്തനെ കുറയും എന്നതാണ് സത്യം. നിലവിൽ പെട്രോൾ ലിറ്ററിന് 103 രൂപ 40 പൈസ മാണ് ഡീസൽ 95 രൂപ 4 പൈസയും ആണ് സെസ് നികുതി സംസ്ഥാന സർക്കാരിന്റെ വാറ്റ്, വിവിധ സെസുകൾ എന്നിവ ഇന്ധനവില ചേർത്ത് ശേഷമുള്ള തുകയാണ് പമ്പുകളിൽ പൊതുജനങ്ങൾക്ക് നൽകേണ്ടിവരുന്നത് ചില്ലറ വിൽപ്പനയിൽ 60 ശതമാനത്തോളം കേന്ദ്ര-സംസ്ഥാന സർക്കാർ നികുതികളാണ്. ഡീസൽ വിലയിൽ 35 ശതമാനത്തോളം കേന്ദ്ര നികുതിയാണ്. സംസ്ഥാന നികുതി 14 ശതമാനം. ജിഎസ്ടി വന്നാൽ പരമാവധി നികുതിനിരക്ക് ഇന്ധനത്തിന് 28%മാത്രമാണ് ചുമത്താൻ ആവുക

കേന്ദ്രത്തിന് 14 ശതമാനം സംസ്ഥാന സർക്കാരിന് 14 ശതമാന നികുതി വിഹിതം ഇതിലൂടെ ലഭിക്കും. ഇങ്ങനെ ഇങ്ങനെ ഒരു നികുതി സംവിധാനം നടപ്പായാൽ ഇന്ധനവിലയിൽ വലിയ കുറവുണ്ടാകും നിലവിൽ 39 രൂപ 52 പൈസയാണ് പെട്രോളിന്റെ അടിസ്ഥാന വില. 28 ശതമാനത്തിന്റെ ജി എസ് ടി സ്ലാബിലാണ് ഉൾപ്പെടുന്നതെങ്കിൽ അടിസ്ഥാന വിലയുടെ 28 ശതമാനം ആകും പരമാവധി വില. അതായത് 11 രൂപ 6 പെെസ ആയിരിക്കും നികുതി. ജി എസ് ടിക്ക് ഒപ്പം ഡീലർ മിഷൻ കൂടിയായ മൂന്നു രൂപ 79 പൈസ കൂട്ടിയാൽ 55 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ പാമ്പിൽ നിന്നും ലഭിക്കും.

സെസുകൾ ഉൾപ്പെടുത്തൽ ഈ വില പിന്നെയും വർദ്ധിക്കും. ഇത്രയും കുറഞ്ഞനിരക്കിൽ ​ഗവർൺമെന്റ് പെട്രോൾ വിതരണം ചെയ്യാൻ സാധ്യതയില്ല. 50% എന്ന പുതിയ ജി എസ് ടി സ്ലാബ് കൂടി കൂടുകയാണെങ്കിൽ നികുതി 19 രൂപ 76 പൈസയാവും അങ്ങനെയെങ്കിൽ ഒരു ലിറ്റർ പെട്രോളിന് 63 രൂപയായിരിക്കും വില. ഇനി 100% എന്ന ജിഎസ്ടി സ്ലാബ് ഉണ്ടാക്കിയാൽ 39 രൂപ 52 പൈസയാകും ഇനി 100% എന്ന ജിഎസ്ടി സ്ലാബ് ഉണ്ടാക്കിയാ 39 രൂപ 52 പൈസ നികുതിയും അടിസ്ഥാനവിലയും ഡീലർ കമ്മിഷനും ചേർന്നാൽ 83 രൂപയായിരിക്കും ഒരു ലീറ്റർ പെട്രോളിന് ജനങ്ങൾ നൽകേണ്ട വില.

പെട്രോൾ ജി.എസ്.ടിക്കു കീഴിൽ കൊണ്ടു വന്നാൽ ഒരു വർഷം ഏകദ്ദേശം 1000 കോടി രൂപയുടെയെങ്കിലും നികുതി നഷ്ടം കേരളത്തിനുണ്ടാകും. അതാകൊണ്ടു തന്നെയാണ് കേരളം ഈ നിർദ്ദേശത്തെ എതിർക്കുന്നത്. എന്നാൽ നികുതിക്കോപ്പം സെസ് കൂടി എർപ്പെടുത്തി വേണമെങ്കിൽ നികുതി വരുമാനം കുറയ്ക്കാനുള്ള മാർഗ്ഗങ്ങളും കേന്ദ്ര സർക്കാരിന് തേടാവുന്നതാണ്. പെട്രേൾ ഉത്പന്നങ്ങളുടെ വിലയിൽ നല്ലൊരു ശതമാനം കേന്ദ്ര സർക്കാരിന്റെ വിഹിതമായി സംസ്ഥാനങ്ങൾക്ക് ലഭിക്കാറുമുണ്ട്..

സംസ്ഥാനസർക്കാരുകൾ പിടിച്ചു നിൽക്കുന്നതും പെട്രേൾ ഉത്പന്നങ്ങളുടെ വിൽപനയിലൂടെ മാത്രമാണ്. അതുകൊണ്ട് മാത്രമാണ് കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ പെട്രേളിന്റെയും ഡിസലിനെ്‍റെയും വിൽപന ജി എസ്ടിയിൽ ഉൾപ്പെടുത്തുന്നത് എതിർക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close