KERALANEWSTop News

സെഞ്ച്വറിയടിച്ചിട്ടും കുതിച്ച് കയറി ഇന്ധന വില; പെട്രോൾ,ഡീസൽ വില ഇന്നും കൂട്ടി; തിരുവനന്തപുരം നഗരത്തിലും ഡീസൽ വില നൂറ് കടന്നു

ന്യൂഡൽഹി: സെഞ്ച്വറിയടിച്ചിട്ടും ഇന്ധന വില കുതിച്ച് കയറുന്നു. പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയും കൂട്ടിയത്. ഇന്നലെ ചരിത്രത്തിലാദ്യമായി രാജ്യത്ത് ഡീസൽ വില നൂറു കടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കൂടുന്നത്. ഡീസൽ വില 100 കടക്കുന്ന പന്ത്രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറിയിരുന്നു.

തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ ഡീസലിന് 100.23 രൂപയാണ് ഇന്നത്തെ വില. ഇന്നലെ തിരുവനന്തപുരം പാറശാലയിൽ ഒരു ലിറ്റർ ഡീസലിന് 100.11 രൂപയും വെള്ളറടയിൽ 100.08 രൂപയുമായിരുന്നു. ഇടുക്കിയിലെ പമ്പുകളിലും വില നൂറു കടന്നിരുന്നു.

ഇന്ന് കൊച്ചിയിൽ ഡീസലിന് ഒരു ലിറ്ററിന് 98.33 രൂപയും കോഴിക്കോട് 98.66 രൂപയുമാണ്. പെട്രോളിന് തിരുവനന്തപുരത്ത് 106.73 രൂപയായി. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 104.72 രൂപയും കോഴിക്കോട് 104.94 രൂപയുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close