KERALANEWSTop News

പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി; പതിവ് തെറ്റിക്കാതെ സാധാരണക്കാരന്റെ വയറ്റത്തടിച്ച് ഇന്ധനവിലക്കയറ്റം തുടരുന്നു

ന്യൂഡൽഹി: രാജ്യത്ത് പതിവ് തെറ്റിക്കാതെ ഇന്നും ഇന്ധന വില കൂട്ടി. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുയാണ് കൂട്ടിയത്. തുടർച്ചയായി കൂടുന്ന ഇന്ധനവില റെക്കോർഡിലാണ്. കൊച്ചിയിൽ പെട്രോൾ വില 106 കടന്നു. 101 കടന്ന ഡീസൽ വിലയും സർവ്വ കാല റെക്കോർഡിലാണ്.

23 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 6.27 രൂപയും പെട്രോളിന് 4.65 രൂപയുമാണ്. ഇന്നലെയും പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് പെട്രോളിന് 107.76 രൂപയും ഡീസലിന് 101.29 രൂപയുമായിരുന്നു. കൊച്ചിയിൽ ഇന്നത്തെ വില പെട്രോളിന് 105 .72 രൂപയും 99.41 രൂപയുമായി. കോഴിക്കോട് പെട്രോൾ വില 105.92 രൂപയും ഡീസലിന് 99.63 രൂപയുമായിരുന്നു.

അതേസമയം ഇന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിലും വില കൂടി. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്​ 105.84 രൂപയും ഡീസലിന്​ 94.57 രൂപയുമാണ്​ വില. മുംബൈയിൽ പെട്രോൾ വില 34 പൈസയും ഡീസലിന്​ 37 പൈസയും വർധിപ്പിച്ചു. ഇവിടെ പെട്രോളിന്​ 111.77 രൂപയും ഡീസലിന്​ 102.52 രൂപയുമാണ്​ വില.

ആഗോളവിപണിയിലും എണ്ണവില വർധിച്ചു​. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെൻറ്​ ക്രൂഡോയിലി​െൻറ വില 84 ഡോളർ പിന്നിട്ടു. അന്താരാഷ്​ട്ര വിപണിയിൽ ചെറിയ വില വർധനവ്​ ഉണ്ടായപ്പോൾ തന്നെ ഇന്ത്യയിലെ എണ്ണ കമ്പനികൾ പെട്രോളിനും ഡീസലിനും വില കൂട്ടാൻ ആരംഭിച്ചിരുന്നു. എന്നാൽ, നേരത്തെ ആഗോള വിപണിയിൽ വില കുറഞ്ഞപ്പോൾ അതിന്​ ആനുപാതികമായി പെട്രോൾ-ഡീസൽ വില കുറക്കാൻ കമ്പനികൾ തയാറായിരുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close