Breaking NewsKERALANEWSTop News

എരിതീയാകുന്ന എണ്ണവിലയിൽ നട്ടം തിരിഞ്ഞ് സാധാരണക്കാർ; 110 കടന്ന് പെട്രോൾ വില; ഇന്ധന വില ഇന്നും കൂട്ടി

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി. ഇതോടെ കേരളത്തിൽ പെട്രോൾ വില 110 കടന്നു. തുടർച്ചയായി തുടരുന്ന ഇന്ധന വില കയറ്റത്തിൽ പെട്രോൾ വിലയുടെ തൊട്ടു പിന്നാലെ ഡീസൽ വിലയും കുതിക്കുകയാണ്. തിരുവനന്തപുരം പാറശാലയിൽ ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില 110.10 രൂപയാണ്. ഡീസലിന് 103.77 രൂപയുമായി. ഒരു മാസത്തിനിടെ ഡീസലിന് 7.75 രൂപയും പെട്രോളിന് 6.07 രൂപയുമാണ് കൂടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close