INDIANEWS

കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഇനി മുതൽ പെട്രോളും ഡീസലും നൽകില്ല; സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ഇന്ധനം നൽകേണ്ടെന്ന് ജില്ലാ കളക്ടറുടെ ഉത്തരവ്

കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ഇനി മുതൽ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നൽകേണ്ടെന്ന തീരുമാനവുമായി ജില്ലാ ഭരണകൂടം. മഹാരാഷ്ട്രയിലെ ഔരംഗാബാദിലാണ് ഇന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ഇന്ധനം നൽകേണ്ടെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.

വാക്‌സിൻ എടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭരണകൂടത്തിന്റെ നടപടി. പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ വരുന്നവര്‍
ഇനി മുതൽ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ഇന്ധനം നല്‍കരുതെന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം.

നിയമം നടപ്പിലാക്കാൻ പമ്പ് ഉടമകളും സഹകരിക്കുകയാണ്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ ലഭ്യമാന്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചു. രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴു വരെയാണ് ഇന്നു മുതല്‍ പ്രവര്‍ത്തനം. ഇതുവഴി രാത്രി ഡ്യൂട്ടിയില്‍ ഉള്ളവരെ പകല്‍ ജോലിക്കു നിയോഗിക്കാനാവുമെന്ന് പമ്പ് ഉടമകളുടെ സംഘടന വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close