Breaking NewsKERALATop News

ഒരു തരത്തിലും സമ്മതിക്കില്ല..! ; ഇന്ധനവില നാളെയും കൂടും; പെട്രോളിനും ഡീസലിനും നാളെ ഒറ്റ ദിവസം വർധിക്കുക അര രൂപയോളം

തിരുവനന്തപുരം: സാധാരണക്കാരനെ ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കാത്ത തരത്തിലാണ് രാജ്യത്തെ ഇന്ധനവില കുതിക്കുന്നത്. തുടർച്ചയായി കൂടുന്ന ഇന്ധന വില ജനജീവിതം ദുസ്സഹമാക്കുകയാണ്. നാളെയും ഇന്ധന വില കൂടും. നാളെ ഒറ്റ ദിവസം 48 പൈസ വീതമാണ് പെട്രോളിനും ഡീസലിനും കൂടുക. ഈ മാസത്തെ ഏറ്റവും കൂടിയ പ്രതിദിന വർധനവാകും നാളത്തെ ഇന്ധനവിലയിലുണ്ടാവുക.

ഇന്നും ഇന്ധന വില വർധിപ്പിച്ചിരുന്നു. ഇന്ന് പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. സംസ്ഥാനത്തെ പെട്രോൾ വില 111 രൂപ കടന്നു.

അതേസമയം രാജ്യത്ത് 121 രൂപയും കടന്ന് പെട്രോള്‍ വില കുതിക്കുകയാണ്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചിലയിടങ്ങളിലുമാണ് പെട്രോള്‍ വില 121 രൂപ കടന്നത്. ഇന്ന് വരെ ഒരു മാസത്തിനിടെ പെട്രോളിന് 7 രൂപ 92 പൈസയും ഡീസലിന് 8 രൂപ 95 പൈസയുമാണ് കൂടിയത്. ആഗോള എണ്ണവിലയും കുതിക്കുകയാണ്. അന്താരാഷ്ട്ര എണ്ണവില ബാരലിന് 100 ഡോളർ കടക്കുമെന്നാണ് സൂചന. ഏഴ് വർഷത്തെ ഉയർന്ന നിലയിലാണ് ആഗോള എണ്ണവില.

എണ്ണക്കമ്പനികൾ ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. തീപ്പട്ടി മുതൽ പെയിന്റിന് വരെ വിലവർധിക്കുന്ന നിലയായി. ഭക്ഷ്യസാധനങ്ങളുടെ വിലയും അനിയന്ത്രിതമായി കുതിക്കുന്നുണ്ട്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന ആവശ്യമുണ്ടെങ്കിലും അവരത് കേട്ടഭാവം നടിക്കുന്നില്ല. വില 150 വരെയെത്തുമാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് ജനം ആവർത്തിച്ച് ആവശ്യപ്പെടുമ്പോഴും പല സംസ്ഥാനങ്ങളും നികുതി വരവിലെ ഇടിവ് ഭയന്ന് ഇതിനെ എതിർക്കുകയാണ്. അതിനാൽ തന്നെ വില വർധിക്കുമ്പോൾ അത് സംസ്ഥാനങ്ങളുടെ നിലപാട് കാരണമാണെന്ന് കേന്ദ്രസർക്കാരും വാദിക്കുന്നു. ഈ സാഹചര്യത്തിൽ ആരോട് പരാതിപ്പെടാനും കഴിയാതെ നിരാശയിലാണ് പൊതുജനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close