തിരുവനന്തപുരം: മെഡിക്കൽ പിജി ഡോക്ടര്‍മാർ ബുധനാഴ്ച മുതൽ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. രണ്ട് ദിവസത്തിനകം കൂടുതല്‍ ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയോഗിക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പ് നല്‍കി. ഇതേ തുടര്‍ന്ന് നാളെ നടത്താനിരുന്ന ഒപി ബഹിഷ്‌കരണ ഡ്യൂട്ടി സമരം ഡോക്ടര്‍മാര്‍ പിന്‍വലിച്ചു.
ഡിസംബര്‍ രണ്ടിന് സൂചന ഒപി ബഹിഷ്‌കരണം നടത്തിയതിന് ശേഷമാണ് മൂന്ന് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. ആറു മാസം വൈകിയ മെഡിക്കല്‍ പിജി അലോട്ട്‌മെന്റ് സുപ്രീം കോടതി വീണ്ടും നാല് ആഴ്ചകൂടി നീട്ടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.
ഡോക്ടര്‍മാരുടെ പെൻഷൻ പ്രായവർധനയ്ക്കെതിരെയായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും സമരത്തിനൊരുങ്ങിയത്. അതേസമയം സർക്കാർ ഡോക്ടർ മാരുടെ പെൻഷൻ പ്രായ വർധനയിൽ നിന്ന് പിന്നോട്ടു പോകാനാകില്ലെന്ന നിലപാടിൽ സര്‍ക്കാര്‍ ഉറച്ചു നിന്നു. ലെക്ചർ നിയമനത്തിലടക്കം സംയുക്ത സമരസമിതി ഉന്നയിച്ച ആശങ്കകൾ പരിഗണിക്കാമെന്ന ആരോഗ്യവകുപ്പിന്‍റെ ഉറപ്പിലാണ് സമരം പിന്‍വലിച്ചത്.
മെഡിക്കല്‍ വി്ദ്യാഭ്യാസ വകുപ്പിലെ പെന്‍ഷന്‍ പ്രായം 60 വയസില്‍ നിന്ന് 62 ആയും ആരോഗ്യ വകുപ്പില്‍ 56ല്‍ നിന്ന് 60 ആയും ഉയര്‍ത്തിയിരുന്നു. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനാണ് നടപടിയെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്
https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA
ടെലഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക