KERALANEWSTop News

പി.ജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു; ഇന്ന് രാവിലെ എല്ലാവരും ജോലിയിൽ പ്രവേശിക്കും

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പി.​ജി ഡോ​ക്ട​ർമാ​ർ 16 ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു. വ്യാഴാഴ്​ച രാത്രിയോടെ മുഖ്യമന്ത്രിയുടെ ഓഫിസ്​ നൽകിയ ഉറപ്പിന്മേലാണ് തീരുമാനം. വെള്ളിയാഴ്​ച രാവിലെമുതൽ എല്ലാവരും ജോലിയിൽ പ്രവേശിക്കുമെന്ന് കേരള മെഡിക്കൽ പോസ്​റ്റ്​ ഗ്രാജ്വേ​റ്റ് അസോസിയേഷൻ (കെ.എം.പി.ജി.എ) ഭാരവാഹികൾ അറിയിച്ചു.

ബുധനാഴ്​ച ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയിൽ സമരം ഭാഗികമായി അവസാനിപ്പിക്കുകയും അത്യാഹിത വിഭാഗത്തിലും ലേബർ റൂമിലും ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്ക്​ നിവേദനം നൽകി. വൈകീട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറി കെ.കെ. രാഗേഷുമായി അസോസിയേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയാണ് സമരം അവസാനിപ്പിക്കാൻ വഴിയൊരുങ്ങിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close