EducationKERALANEWS

എ​ൻ​ജിനി​യ​റി​ങ്​, ആ​ർ​ക്കി​ടെ​ക്ച​ർ, ​ഫാ​ർ​മ​സി കോ​ഴ്സു​ക​ളി​ലേ​ക്കുള്ള മൂ​ന്നാം​ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു; അ​ലോ​ട്ട്മെൻറ്​ ല​ഭി​ച്ച​വ​ർ 15ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന്​ മു​മ്പ്​ പ്ര​വേ​ശ​നം നേ​ട​ണം

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജിനി​യ​റി​ങ്​, ആ​ർ​ക്കി​ടെ​ക്ച​ർ, ​ഫാ​ർ​മ​സി കോ​ഴ്സു​ക​ളി​ലേ​ക്കുള്ള മൂ​ന്നാം​ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. http://www.cee.kerala.gov.in വെബ്സൈറ്റിൽ അ​ലോ​ട്ട്​​മെൻറ്​ പട്ടിക ലഭിക്കും. സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്ച​ർ/​ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ന​ട​ത്തു​ന്ന അ​വ​സാ​ന അ​ലോ​ട്ട്മെൻറ്​ ആ​യി​രി​ക്കും ഇത്.

അ​ലോ​ട്ട്മെൻറ്​ ല​ഭി​ച്ച​വ​ർ 15ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന്​ മു​മ്പ്​ കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം. ഫീ​സ്​ ബാ​ധ​കമായിട്ടുള്ളവർ 15ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന​കം ഓ​ൺ​ലൈ​ൻ പേ​യ്മെൻറാ​യോ കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും ഹെ​ഡ് പോ​സ്​​റ്റ്​ ഓ​ഫി​സ്​ മു​ഖാ​ന്ത​ര​മോ ഒ​ടു​ക്കി​യ​ശേ​ഷ​മാ​യി​രി​ക്ക​ണം പ്ര​വേ​ശ​നം നേ​ടേ​ണ്ട​ത്​. അ​ലോ​ട്ട്മെൻറ് വി​വ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹോം ​പേ​ജി​ൽ ല​ഭ്യ​മാ​ണ്.

ഹോം ​പേ​ജി​ലെ ‘Data Sheet’ മെ​നു​വി​ൽ ക്ലി​ക്ക്​ ചെ​യ്​​ത്​ ഡാ​റ്റ ഷീ​റ്റ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്ത് പ്രിന്റൗട്ട് എടുക്കണം. പ്ര​വേ​ശ​നം നേ​ടു​ന്ന സ​മ​യം ഡാ​റ്റാ ഷീ​റ്റും അ​ലോ​ട്ട്മെൻറ്​ മെ​മ്മോ​യും മ​റ്റ് രേ​ഖ​ക​ളും സ​ഹി​തം കോ​ള​ജ് അ​ധി​കാ​രി​ക​ൾ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക​ണം. പ്ര​വേ​ശ​നം നേ​ടേ​ണ്ട തീ​യ​തി​യും സ​മ​യ​വും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close