KERALANEWS

‘വിവാഹം ആലോചിക്കുമ്പോൾ സ്ത്രീധന പ്രശ്‍നം ഉയർന്നാൽ യുവതികൾ പ്രതികരിക്കണം’; സർക്കാർ ഒപ്പം നിൽക്കുമെന്നും പിണറായി വിജയൻ; സ്ത്രീപക്ഷ നവകേരള പ്രചാരണത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീപക്ഷ നവകേരള പ്രചാരണത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹം ആലോചിക്കുമ്പോൾ സ്ത്രീധന പ്രശ്‍നം ഉയർന്നാൽ യുവതികൾ പ്രതികരിക്കണമെന്നും ഈ പരാതികളിൽ സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്ത്രീധന-സ്ത്രീപീഡന വിരുദ്ധ ബോധവത്കരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്ത്രീധന പീഡനങ്ങളും പ്രണയപകയിലെ കൊലപാതകങ്ങളും വർദ്ധിക്കുമ്പോഴാണ് സ്ത്രീ ശാക്തീകരണത്തിനും ബോധവത്കരണത്തിനുമായി കുടുംബശ്രീ തന്നെ രംഗത്തിറങ്ങുന്നത്. ഇന്ന് മുതൽ വനിതാ ദിനമായി മാർച്ച് 8 വരെ നീളുന്ന സ്ത്രീപക്ഷ നവകേരള പ്രചാരണത്തിനാണ് മുഖ്യമന്ത്രി തുടക്കം കുറിച്ചത്. സ്ത്രീധനം അടക്കമുള്ള തിന്മകൾക്കെതിരെ പ്രതികരിച്ചാൽ സർക്കാർ ഒപ്പം നിൽക്കുമെന്നാണ് മുഖ്യമന്ത്രി നൽകുന്ന ഉറപ്പ്.

സ്ത്രീകൾ ഉന്നയിക്കുന്ന പരാതികളിൽ അന്വേഷണം നടത്തുന്നതിലും സംരക്ഷണം നൽകുന്നതിലെയും പൊലീസ് വീഴ്ചകൾ ഏറെ ചർച്ചയാകുമ്പോഴാണ് പരാതികളുമായി മുന്നോട്ട് വരാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം. മൂന്ന് ലക്ഷത്തിലധികം വരുന്ന അയൽക്കൂട്ടങ്ങളിലെ പ്രവർത്തകരെ രംഗത്തിറക്കി വീടുകളിൽ എത്തിയുള്ള വിവരശേഖരണവും ബോധവത്കരണവുമാണ് തദ്ദേശ സ്വയം ഭരണ വകുപ്പും കുടുംബശ്രീയും പദ്ധതിയിടുന്നത്. വാർഡ് മുതൽ ജില്ലാ തലം വരെയും കർമ്മപദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. സിനിമാ താരം നിമിഷാ സജയനാണ് പ്രചാരണത്തിന്‍റെ ബ്രാന്‍‍ഡ് അംബാസിഡർ. അന്താരാഷ്ട്ര തലത്തിലെ പ്രമുഖരെ ഉൾപ്പെടുത്തി വിപുലമായ സമ്മേളനം സംഘടിപ്പിച്ചാകും ക്യാമ്പയിൻ സമാപനം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close