KERALANEWSTop News

”സത്യത്തോട് പൊരുതാൻ കാപട്യത്തിൽ രാകിമിനുക്കിക്കരുതിവെച്ച അസ്ത്രങ്ങൾ തികയാതെ വരും. ചേകവരെ, അങ്കത്തട്ടുണരും മുമ്പേ അടിതെറ്റിത്തുടങ്ങിയാൽ ഉറച്ച ചുവടുകൾക്കു മുന്നിൽ എന്ത് ചെയ്യും? കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡിക്ക് തെളിവ് നൽകിയെന്ന വാദത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി കെ ടി ജലീൽ

തിരുവനന്തപുരം: കള്ളപ്പണക്കേസിൽ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡിക്ക് തെളിവ് നൽകിയെന്ന അവകാശവാദത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി കെ ടി ജലീൽ എംഎൽഎ രം​ഗത്ത്.”സത്യത്തോട് പൊരുതാൻ കാപട്യത്തിൽ രാകിമിനുക്കിക്കരുതിവെച്ച അസ്ത്രങ്ങൾ തികയാതെ വരും. ചേകവരെ, അങ്കത്തട്ടുണരും മുമ്പേ അടിതെറ്റിത്തുടങ്ങിയാൽ ഉറച്ച ചുവടുകൾക്കു മുന്നിൽ എന്ത് ചെയ്യും? പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു. കച്ച മുറുക്കിയുടുത്തോളൂ”-എന്നാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് തെളിവുകളും രേഖകളും കൈമാറിയതായി കെടി ജലീൽ പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രികയെ മറയാക്കുകയാണെന്നും ഈ കേസിൽതെളിവ് നൽകാനും മൊഴിയെടുക്കാനുമാണ് തന്നെ നോട്ടീസ് നൽകി വിളിപ്പിച്ചതെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കുഞ്ഞാലിക്കുട്ടിയെയും മകനെയും ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചിട്ടുണ്ട്. നാളെ കുഞ്ഞാലിക്കുട്ടിയെയും 7 ാം തിയ്യതി മകനെയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ചന്ദ്രികയും ലീഗ് നേതൃത്വത്തെ മറയാക്കി ചില നേതാക്കൾ അനധികൃത ഇടപാട് നടത്തുന്നു. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണിത് നടക്കുന്നതെന്നും എ ആർ നഗർ ബാങ്ക് കള്ളപ്പണ നിക്ഷേപണ ആരോപണത്തിൽ ഇന്ന് മൊഴി നൽകിയില്ലെന്നും ജലീൽ അറിയിച്ചു.

ചന്ദ്രികയിലെ 10 കോടിയുടെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇഡിക്ക് മുന്നിൽ ഹാജരാകുന്നതിൽ കുഞ്ഞാലിക്കുട്ടി സാവകാശം തേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close