INDIANEWS

രണ്ട് വർഷത്തിന് ശേഷം മോദി അമേരിക്കയിലേക്ക്; ബൈഡൻ പ്രസിഡന്റായ ശേഷമുള്ള ആദ്യ സന്ദർശനം

ന്യൂഡൽഹി: രണ്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അമേരിക്കയിൽ സന്ദർശനം നടത്തും. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. ചതുർ രാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോഡി അമേരിക്കയിലേക്ക് പോകുന്നത്. ഇന്ത്യ, അമേരിക്ക, ഓസ്​ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ തലവന്മാർ ഈ ഉച്ചകോടിയിൽ പങ്കെടുക്കും.

24 ആം തീയതിയാണ് ക്വാഡ്​ ഉച്ചകോടി നടക്കുന്നത്. ഇൻഡോ പസിഫിക് മേഖലയിൽ ഏതൊക്കെ രീതിയിൽ കൂടുതൽ ശക്തിയായി മാറാൻ കഴിയുമെന്നതിനെ കുറിച്ചുള്ള ആലോചനകളും നടത്തും. ക്വാഡ്​ സൈനിക പങ്കാളിത്തമുള്ള ഒരു കൂട്ടായ്മ അല്ല. അമേരിക്ക രൂപീകരിച്ച ഓക്കസ് എന്ന സൈനിക സഖ്യത്തിൽ പങ്കാളിയാകാൻ ഇന്ത്യ തയാറായിട്ടില്ല. ആസ്ട്രേലിയ, യുകെ, യുഎസ് എന്നിവരാണ് ഓക്കസ് സഖ്യത്തിലുള്ളത്. റഷ്യ, ഫ്രാൻസ്, ഇസ്രായേൽ, എന്നിവിടങ്ങളിൽ നിന്ന് വലിയ സഹകരണം സൈനിക സഹായമായി ഇന്ത്യക്കുണ്ട്. അതൊക്കെ മാറ്റിവെച്ച് അമേരിക്കയുടെ മാത്രം സൈനിക പങ്കാളിയാകാൻ ഇന്ത്യ തയ്യാറായിട്ടില്ല.

പ്രസിഡന്റ് ജോ ബൈഡനുമായും മോദി ചർച്ച നടത്തും. ചർച്ചയിൽ അഫ്‌ഗാനിസ്ഥാൻ പ്രധാന വിഷയമായേക്കുമെന്ന് സൂചനയുണ്ട്. ചർച്ചയോടെ അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താനാണ് മോദിയുടെ ശ്രമം. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ആപ്പിൾ സിഇഒ. ടിം കുക്ക്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും. കോവിഡ് നിയന്ത്രണം, കാലാവസ്ഥാവ്യതിയാനം, ഇന്തോ-പസഫിക് പ്രശ്നം, ഭീകരവാദം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യും.

ഇതിന് മുമ്പ് 2019 ലാണ് മോദി അവസാനമായി അമേരിക്കൻ പര്യടനം നടത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close