INDIANEWS

രാജ്യത്തിന് ലഭിക്കുന്ന ഓരോ മെഡലുകളും അമൂല്യങ്ങൾ; പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്തെ യുവ തലമുറക്ക് കായിക രംഗത്തോട് താല്പര്യം കൂടി വരികയാണ്. രാജ്യത്തിന് ലഭിക്കുന്ന ഓരോ മെഡലുകളുകളും അമൂല്യങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കിബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരുക്കുകയായിരുന്നു അദ്ദേഹം. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടിയിരിക്കുന്നു. ഇന്ത്യന്‍ ഹോക്കിക്കിത് പുതുജന്മമേകി. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയ്ക്ക് ലഭിച്ച മെഡലുകളുടെ എണ്ണത്തില്‍ കുറവുണ്ടാകാം. എങ്കിലും രാജ്യത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇത് ധാരാളമാണ്.

ഒളിമ്പിക്സ് അവസാനിച്ചെങ്കിലും പാരാലിമ്പിക്സ് തുടരുകയാണ്. പാരാലിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിനായി രാജ്യം ഹര്‍ഷാരവം മുഴക്കുകയാണ്. കായിക മത്സരങ്ങളുടെ കാഴ്ചക്കാര്‍ മാത്രമല്ല മറിച്ച് കായിക രംഗത്ത് അവസരങ്ങള്‍ തേടുന്നവരാണ് പുതുതലമുറ. കായിക രംഗത്തോടുള്ള പുതുതലമുറയുടെ സ്നേഹം മാതാപിതാക്കളില്‍ വലിയ സന്തോഷമാണ് ഉളവാക്കുന്നത്.

ഇന്ത്യയുടെ സംസ്‌കാരവും ആത്മീയതയും ലോകവ്യാപകമായി പ്രചാരം നേടുകയാണ്. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന നേട്ടത്തിനു പിന്നാലെ ഇന്ത്യയിലെ ആദ്യ ‘വാട്ടര്‍ പ്ലസ് സിറ്റി’ എന്ന ഖ്യാതിയും ഇന്ദോര്‍ സ്വന്തമാക്കിയതായി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close