KERALANEWSTrending

വിളിച്ചിട്ടും കതക് തുറക്കാഞ്ഞതിനെ തുടർന്ന് കിളിവാതിലിൽ കൂടി നോക്കിയപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന മകളെ; മരിച്ച നിലയിൽ കണ്ടെത്തിയത് കൂട്ട ബലാത്സംഗം ഉൾപ്പെടെ മൂന്ന് പോക്‌സോ കേസുകളിലെ ഇരയായ പതിനെട്ടുകാരിയെ; തേഞ്ഞിപ്പലത്ത് പെൺകുട്ടിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറം: കൂട്ട ബലാത്സംഗം ഉൾപ്പെടെ മൂന്ന് പോക്‌സോ കേസുകളിലെ ഇരയായ പെൺകുട്ടിയെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിനിയായ പതിനെട്ടുകാരിയാണ് മരിച്ചത്. മലപ്പുറം തേഞ്ഞിപ്പലത്ത് വാടകവീട്ടിൽ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ പതിനെട്ടുകാരിയായ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഇന്ന് രാവിലെ 9. 30ഓടെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും ഇളയസഹോദരനുമാണ് പെൺകുട്ടിയോടൊപ്പം വാടകവീട്ടിൽ താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വന്ന ശേഷം പല തവണ പെൺകുട്ടിയെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോൾ ഫോണും എടുത്തില്ല. തുടർന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു.

ഉടനെ അയൽപക്കക്കാരെ അടക്കം വിളിച്ച് വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചിരുന്നു. അവിടെ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.

രണ്ട് വർഷം മുൻപ് ബന്ധുക്കൾ ഉൾപ്പെടെ ആറ് പേർ ചേർന്നാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തിൽ പോലീസ് അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മലപ്പുറം കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷനിലും കൂട്ടബലാത്സംഗം ഉൾപ്പടെ മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് പെൺകുട്ടി.

സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശദമായ അന്വേഷണം തന്നെ പെൺകുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close