INDIANEWS

17കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 19കാരി അറസ്റ്റിൽ; മകനെ ലൈംഗികമായി ഉപദ്രവിച്ചെന്ന അമ്മയുടെ പരാതിയെ തുടർന്ന് കേസ്

കോയമ്പത്തൂർ: 17കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 19കാരി അറസ്റ്റിൽ. തമിഴ്‌നാട്ടിൽ 17കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് തമിഴ്നാട് പോലീസ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 17കാരനും 19 കാരനും ന്റെ കൂടെ ഒളിച്ചോടി ഇരുവരും കല്യാണം കഴിച്ചു. തുടർന്ന് പ്രായപൂർത്തിയാവാത്ത മകനെ ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് അമ്മയുടെ പരാതിയിൽ പറയുന്നത്.

പൊള്ളാച്ചിയിലാണ് സംഭവം. പെട്രോൾ പമ്പിലെ ജീവനക്കാരിയാണ് യുവതി. പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ 17കാരൻ ഇടയ്ക്കിടെ പെട്രോൾ പമ്പിൽ സന്ദർശനം നടത്താറുണ്ട്. ഒരുവർഷത്തെ പരിചയം യുവതിയെ 17കാരനുമായി അടുപ്പിച്ചു. വ്യാഴാഴ്ചയാണ് 19കാരി ആൺകുട്ടിയുമായി ഒളിച്ചോടിയത്. പഴനിയിൽ എത്തിയ ഇരുവരും അവിടെ വച്ച് വിവാഹം കഴിച്ചു. തുടർന്ന് കോയമ്പത്തൂരിലേക്ക് മടങ്ങിയെത്തി.

ഇരുവരും വാടകവീടെടുത്ത് താമസിക്കുന്നതിനിടെ പ്രായപൂർത്തിയാവാത്ത മകനെ യുവതി ലൈംഗികമായി ഉപദ്രവിച്ചു എന്നതാണ് അമ്മയുടെ പരാതിയിൽ പറയുന്നത്. അമ്മയുടെ പരാതിയിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ വകുപ്പ് ചേർത്താണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close