KERALANEWSTop News

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പ് കേസ് ; മുഖ്യപ്രതി എസ് ശാന്തി കീഴടങ്ങി; നേമം സോണിൽ മാത്രം നടത്തിയത് 27 ലക്ഷം രൂപയുടെ വെട്ടിപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ നികുതിവെട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി എസ് ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥയായ ശാന്തി നേമം സോണിലെ സൂപ്രണ്ടാണ്. ശാന്തിയുടെ നേതൃത്വത്തിൽ നേമം സോണിൽ മാത്രം 27 ലക്ഷം രൂപയുടെ വെട്ടിപ്പാണ് നടന്നത്. ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ നവംബർ ഒൻപതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്ന് പുലർച്ചെയോടെ ശാന്തി പോലീസിനു മുന്നിൽ കീഴടങ്ങിയത്.

നികുതിവെട്ടിപ്പിൽ എസ് ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോർപ്പറേഷൻ സസ്പെൻറ് ചെയ്തിരുന്നു. ശാന്തിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബിജെപി പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. തിരുവനന്തപുരം കോർപറേഷനിലെ നേമം, ശ്രീകാര്യം, ആറ്റിപ്ര സോണുകളിലാണ് വൻ നികുതി വെട്ടിപ്പ് നടന്നത്.

നേമത്തെ വൻ വെട്ടിപ്പ് കൂടാതെ ശ്രീകാര്യത്ത് 5 ലക്ഷവും ആറ്റിപ്രയിൽ 2 ലക്ഷം രൂപയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു. മൂന്ന് സോണുകളിലെയും പൊലീസ് അന്വേഷണം തുടരുകയാണ്. ശ്രീകാര്യം സോണൽ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജു , നേമം സോണിലെ കാഷ്യർ സുനിത എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close