KERALANEWSUncategorized

പെറ്റി അടയ്ക്കാത്തതിന് പിഞ്ചു കുഞ്ഞിനെ കാറില്‍ തനിച്ചാക്കി പൊലീസ്; നിലവിളിച്ച് മൂന്ന് വയസുകാരി; പരാതിയുമായി മാതാപിതാക്കള്‍; പോലീസിന്റെ മോശം പെരുമാറ്റത്തിന് ഇരയായ ദമ്പതികള്‍ പരാതി നല്‍കിയതോടെ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ..

തിരുവനന്തപുരം: മൂന്നു വയസ്സുകാരിയെ കാറിൽ പോലീസ് പൂട്ടിയിട്ടെന്ന പരാതിയുമായി ദമ്പതികൾ. അമിതവേഗത്തിന് പെറ്റി അടയ്ക്കാത്തതിന്റെ പേരിൽ മൂന്ന് വയസുകാരിയായ മകളെ കാറിൽ തനിച്ചാക്കി പൊലീസ് താക്കോൽ ഊരിയെടുത്തു എന്ന് പരാതി. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി രംഗത്തെത്തി. തിരുവനന്തപുരം ബാലരാമപുരം പോലീസിനെതിരേയാണ് ആരോപണം.

നെയ്യാറ്റിൻകര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയുമാണ് പോലീസിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ കലാപ്രവർത്തകർ കൂടിയായ ദമ്പതികളെ ബാലരാമപുരത്ത് വെച്ച് പോലീസ് തടയുകയും അമിതവേഗത്തിന് പിഴ 1500 രൂപ പിഴയടക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ഗാനമേളക്ക് സംഗീതോപകരണങ്ങൾ വായിക്കുന്നയാളാണ് താനെന്നും ഭാര്യ അഞ്ജന ഗായികയാണെന്നും തങ്ങൾക്ക് ഒരു വർഷത്തിലേറെയായി പരിപാടികളിലൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഇത്രയും തുക അടക്കാനാവില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു. പണമടച്ചാലേ പോവാൻ അനുവദിക്കുകയുള്ളൂ എന്നറിയിച്ച പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ കാറിൽ കയറി താക്കോലെടുത്ത് ലോക്ക് ചെയ്ത് പുറത്തിറങ്ങി.

പിൻസീറ്റിലിരുന്ന കുട്ടി കരയുന്നുണ്ടായിരുന്നിട്ടും തിരിഞ്ഞുനോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. പിന്നീട് പണം കടംവാങ്ങി പിഴ അടച്ചതിനു ശേഷമാണ് പോവാൻ അനുവദിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close