KERALANEWSTop News

എല്‍ഡിഎഫിനെ വഞ്ചിച്ച് പോയവരാണ്; പക്ഷേ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് തെറ്റ് തിരുത്തി വന്നാൽ ആർഎസ്പിയെ പൂർണ പിന്തുണയോടെ ഒപ്പം കൂട്ടാൻ തയ്യാർ ; നയം വ്യക്തമാക്കി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി

തിരുവനന്തപുരം: ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് തെറ്റ് തിരുത്തി വന്നാൽ ആർഎസ്പിയെ ഒപ്പം കൂട്ടാൻ തയ്യാറാണന്നും എൽഡിഎഫ് പൂർണ പിന്തുണയോടെ സ്വീകരിക്കുമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ‘ആർഎസ്പി ഒരു തെരഞ്ഞെടുപ്പിന്റെ മധ്യത്തിൽവെച്ച് യാതൊരു തരത്തിലുള്ള രാഷ്ട്രീയമോ സംഘടനാപരമോ ഉള്ള ന്യായീകരണം ഇല്ലാതെ എൽഡിഎഫിനെ വഞ്ചിച്ച് പോയവരാണ്. അത് എപ്പോഴും ഓർത്തിരിക്കുന്നവരല്ല ഞങ്ങൾ. തെറ്റ് തിരുത്തി ശരിയായ രാഷ്ട്രീയ നിലപാട് എടുക്കുകയാണെങ്കിൽ അതിനെക്കുറിച്ച് നേതൃത്വം ചർച്ച ചെയ്യാൻ കഴിയും. എന്നായിരുന്നു എംഎ ബേബിയുടെ പ്രതികരണം.

ഒരു തെരഞ്ഞെടുപ്പിന്റെ മധ്യത്തിൽ എൽഡിഎഫിനെ വഞ്ചിച്ച് പോയവരാണെങ്കിലും അത് എപ്പോഴും ഓർത്തിരിക്കുന്നവരല്ല എൽഡിഎഫ്, ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് തിരിച്ചവരികയാണെങ്കിൽ ഒപ്പം കൂട്ടുന്നതിനെകുറിച്ച് നേതൃത്വം ആലോചിക്കുമെന്നും ആണ് എംഎ ബേബി പറഞ്ഞത്. യുഡിഎഫിന്റെ വിവിധ പാർട്ടികളിൽ നിന്നും നേതൃത്വം മുതൽ പ്രവർത്തകർ വരെ വലിയ തോതിൽ ആളുകൾ എൽഡിഎഫിലേക്ക് വരുമെന്നും അവർക്ക് നിരാശരാകേണ്ടി വരില്ലായെന്നും എംഎ ബേബി കൂട്ടിചേർത്തു.

നിന്ന് പ്രവർത്തിക്കാൻ പറ്റുന്ന പാർട്ടിയല്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പലരും പാർട്ടി വിട്ടുവരുന്നതെന്നും എംഎ ബേബി പറഞ്ഞു.’എൽഡിഎഫിനൊപ്പമല്ലാത്ത പാർട്ടിയിലെ അണികളും നേതാക്കളും മുന്നണിയിലേക്ക് വരുന്നു. സിപിഐഎമ്മിലേക്ക് വരുന്നു. ഈ പ്രക്രിയ കേരളത്തിൽ ശക്തിപ്പെടും. യുഡിഎഫിന്റെ പ്രധാനപ്പെട്ട പാർട്ടികളിലെല്ലാം ആഭ്യന്തര പ്രശ്‌നമാണ്. അതിൽ കോൺഗ്രസും മുസ്ലീംലീഗുമാണ് ആന്തരികപ്രശ്‌നങ്ങൾ പ്രധാനമായും ഉള്ളത്.’ എന്നായിരുന്നു എംഎ ബേബിയുടെ വാക്കുകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close