
പൊൻകുന്നം: കോട്ടയം പൊൻകുന്നത്ത് വീട് കുത്തിത്തുറന്ന് മോഷണം. വീട്ടുകാർ ബന്ധുവീട്ടിൽ പോയ തക്കം നോക്കി നടത്തിയ മോഷണത്തിൽ 13 പവൻ സ്വർണവും 135000 രൂപയും മുപ്പതിനായിരം രൂപ വില വരുന്ന വാച്ചുകളും നഷ്ടപ്പെട്ടു.
പൊന്‍കുന്നം ഇരുപതാം മൈല്‍ പ്ലാപ്പള്ളില്‍ പി.സി ദിനേശ് ബാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ കൊല്ലത്ത് ബന്ധുവീട്ടില്‍ പോയ തക്കം നോക്കിയാണ് മോഷണം നടന്നത്. വീട്ടുകാര്‍ രാവിലെ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് കിടക്കുകയായിരുന്നു. മുന്‍വാതിലിന്റെ പൂട്ട് കുത്തി പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. മോഷണ വിവരം വീട്ടുകാര്‍ പൊന്‍കുന്നം പോലീസിനെ അറിയിച്ചു.
13 പവന് സ്വര്‍ണവും 135000 രൂപയും 30000ത്തോളം രൂപ വില വരുന്ന 3 വാച്ചും മോഷണം പോയതായി വീട്ടുകാര്‍ പറഞ്ഞു. ലാപ്ടോപ്, ഉള്‍പ്പെടെ മറ്റ് വീട്ടുസാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പൊന്‍കുന്നം പോലീസും വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വാർത്തകൾ വേഗത്തിലറിയാൻ ടെലഗ്രാമിൽ ജോയിൻ ചെയ്യുക..
https://t.me/+zrOXue-xUu4yZTNl
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്