KERALANEWS

രാത്രികാല പട്രോളിംഗിനിടെ വാഹനം മാറ്റിയിടാൻ പറഞ്ഞ എസ് ഐയുടെ കരണത്തടിച്ചു; പൊൻകുന്നത്ത് 68 കാരൻ അറസ്റ്റിൽ

പൊൻകുന്നം: പൊൻകുന്നത്ത് എസ് ഐയെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. എലിക്കുളം മടുക്കക്കുന്ന് നിരപ്പേൽ ശശിധരൻ (68) ആണ് അറസ്റ്റിലായത്. പൊൻകുന്നം പൊലീസ് സ്റ്റേഷനിലെ എസ്ഐ ടി.ജി.രാജേഷിനാണു മർദനമേറ്റത്.

ഇന്നലെ രാത്രി 8.45ന് പൊൻകുന്നം–പാലാ റോഡിൽ 7–ാം മൈലിൽ വെച്ചായിരുന്നു സംഭവം. രാത്രി കാല പട്രോളിംഗ് നടത്തുകയായിരുന്നു പോലീസ്. ട്രാഫിക് പ്രശ്നമുണ്ടാക്കിയ വാഹനങ്ങൾ മാറ്റിയിടുന്നതിനിടയിൽ അതുവഴി ഓട്ടോ ടാക്സിയിലെത്തിയ ശശിധരൻ വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്തിടത്ത് വാഹനം പാർക്ക് ചെയ്യുകയും ഇതിനെ തുടർന്ന് വാഹനം മാറ്റാൻ പറഞ്ഞപ്പോൾ ശശിധരൻ മർദ്ദിക്കുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.

പൊലീസ് സംഘം വാഹനം മാറ്റിയിടാൻ എസ്ഐ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞ് ഇയാൾ വണ്ടിയിൽ നിന്നിറങ്ങിവന്ന് എസ്ഐയുടെ യൂണിഫോമിൽ പിടിച്ചു വലിക്കുകയും കരണത്തടിക്കുകയും ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന സിപിഒമാർ ഇയാളെ പിടിച്ചു മാറ്റിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close