KERALANEWSTop News

മത്സ്യബന്ധനത്തിനിടെ അപകടം; പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു; കാണാതായ മൂന്ന് പേരിൽ ഇതുവരെ കണ്ടെത്താനായത് ഒരാളുടെ മൃതദേഹം

മലപ്പുറം: പൊന്നാനിയിൽ വള്ളം മറിഞ്ഞ് കാണാതായ മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. കാണാതായ മൂന്നുപേരിൽ ഒരാളുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടത്താനായത്. സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ബാക്കി രണ്ടുപേർക്കുള്ള തിരച്ചിൽ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. സ്ഥലത്തെ മോശം കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

തീരാ സംരക്ഷണ സേനയുടെയും നാവികസേനയുടെയും സഹായത്തോടെയാണ് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ നടക്കുന്നത്. പൊന്നാനി ഹി​ള​ര്‍​പ​ള്ളി​യി​ലെ പു​ത്തം​പു​ര​യി​ല്‍ മു​ഹ​മ്മ​ദാ​ലി​യു​ടെ (57) മൃ​ത​ദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒ​ക്ടോ​ബ​ര്‍ 13ന് ​പൊ​ന്നാ​നി​യി​ല്‍നി​ന്ന്​ ഫൈ​ബ​ര്‍ വ​ള്ള​ത്തി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഹം​സ​ക്കു​ട്ടി​യെ ബേ​പ്പൂ​രി​ല്‍നി​ന്ന്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ബോ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി ര​ക്ഷി​ച്ചി​രു​ന്നു. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ച​ന്ത​ക്കാ​ര​ന്‍റ ഇ​ബ്രാ​ഹിം, കു​ഞ്ഞി​മ​ര​ക്കാ​ര​ക​ത്ത് ബീ​രാ​ന്‍​കു​ട്ടി എ​ന്നി​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close