KERALANEWSTrendingUncategorized

ഒന്നിനു പിറകെ ഒന്നായി തമ്മിൽ തല്ലി പിരിയുമ്പോൾ നഷ്ടമാകുന്നത് ലോകത്തിലെ ഏറ്റവും പഴയതും വലിയതുമായ ജനാധിപത്യ രാഷ്ട്രീയ പാർട്ടി; കൂടെ നിന്ന് പണി തരുന്നത് സ്വന്തം അണികളോ നേതാക്കളോ..? കോൺഗ്രസിലെ പോസ്റ്റർ പ്രതിഷേധം വിവാദത്തിനു വഴി വെക്കുമ്പോൾ…!

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏറെ ചർച്ച വിഷയമായ ഒന്നായിരുന്നു കോൺഗ്രസിന് എതിരെയുള്ള പോസ്റ്റർ പ്രതിഷേധം. മുന്നണിയ്ക്ക് ഉള്ളിൽ നിന്ന്കൊണ്ട് തന്നെയാണ് പലരും പോസ്റ്റർ പ്രതിഷേധ കലാപത്തിന് വഴി തെളിയിച്ചിരിക്കുകുന്നത്. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോൾ കെപിസിസി വർക്കിംഗ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷിന് എതിരായ പോസ്റ്റർ വിവാദത്തിൽ കൊല്ലത്ത് കനക്കുന്നതും വമ്പൻ പോരാണ്.

വിഷയത്തിൽ എ ഗ്രൂപ്പ് നേതാവ് സൂരജ് രവി ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട്. എ. ഗ്രൂപ്പിലുള്ളവർ തന്നെയാണ് പോസ്റ്ററിന് പിന്നിലെന്ന ആക്ഷേപവും ശക്തമായി നിലനിൽക്കുകയാണ് . ഡിസിസി ഓഫീസിനുള്ളിൽ പോസ്റ്റർ പതിപ്പിച്ചത് പ്രമുഖ നേതാവിൻ്റെ അറിവോടെ ആണെന്ന സംശയവും ഉയരുന്നുണ്ട്.കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡന്റായി രാജേന്ദ്രപ്രസാദിനെ നിർദ്ദേശിച്ചതിനെ എതിരെയാണ് കൊടിക്കുന്നിൽ സുരേഷിനെതിരെ വ്യാപക പോസ്റ്ററ്റുകൾ പ്രത്യക്ഷപ്പെട്ടത്.

ഡിസിസി അധ്യക്ഷ നിർണയത്തിൽ നടത്തിയ ഇടപെടലുകളുടെ പേരിലാണ് കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ കൊല്ലം നഗരത്തിൽ പോസ്റ്ററുകൾ ഉയർന്നത്. കൊടിക്കുന്നിലിന് പിരിവ് നടത്താനുളള തറവാട് സ്വത്തല്ല ഡിസിസി അധ്യക്ഷ പദമെന്നാണ് പോസ്റ്ററിലെ വിമർശനം. രാജേന്ദ്രപ്രസാദ് എന്ന മുതിർന്ന കോൺഗ്രസ് നേതാവിനെ ഡിസിസി അധ്യക്ഷനാക്കാൻ കൊടിക്കുന്നിൽ ആവശ്യപ്പെട്ടതായി വാർത്തകൾ വന്നതിന് പിന്നാലെയാണ് പോസ്റ്ററുകൾ പതിച്ചത്.

നേരത്തെ മുതിർന്ന നേതാവ് ഉമ്മൻചാണ്ടിക്കെതിരെയും കോട്ടയത്ത് പോസ്റ്ററുകൾ പതിച്ചിരുന്നു. കഞ്ചാവ് കടത്തുകാരേയും കോൺഗ്രസിന്റെ അന്തകരേയുമാണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നായിരുന്നു ഉമ്മൻചാണ്ടിക്ക് എതിരായ വിമർശനം. അത് മാത്രമല്ല
‘ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകനാണോ?’ യെന്ന ചോദ്യവും പോസ്റ്ററിലൂടെ ചോദിച്ചിരുന്നു.

കെപിസിസി സെക്രട്ടറിയായ നാട്ടകം സുരേഷ് ഡിസിസി ജനറൽ സെക്രട്ടറി യൂജിൻ തോമസ് എന്നിവരാണ് നിലവിൽ കോട്ടയം ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

അത് മാത്രമല്ല സമാനമായ രീതിയിൽ കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ ശശി ശശി തരൂരിനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സഹായിയ ജിഎസ് ബാബുവിനെ ഡിസിസി പ്രസിഡന്റാക്കാൻ തരൂർ ശ്രമിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.

അതേസമയം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ പട്ടിക സംബന്ധിച്ച തർക്കങ്ങൾ ഒഴിവാക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. എന്തായാലും ഡിസിസി പട്ടികയെ ചൊല്ലി താഴെത്തട്ടിൽ ശക്തമായി പ്രതിഷേധം കനക്കുന്ന ഈ ഒരു സാഹചര്യത്തിൽ .പോസ്റ്റർ പതിച്ചതിൽ പ്രമുഖ നേതാക്കൾക്ക് പങ്ക് ഉണ്ടോയെന്ന എന്ന ചോദ്യം ഈ അവസരത്തിൽ പ്രസക്തമാണ് .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close