KERALANEWSTop News

പോത്തൻകോട് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി; ഒട്ടകം രാജേഷ് ഉൾപ്പെടെ മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിൽ

തിരുവനന്തപുരം: പോത്തൻകോട് കലൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട പേര് കൂടി പോലീസ് പിടിയിലായി. ഇതോടെ ഒമ്പത് പ്രതികൾ അറസ്റ്റിലായി. എന്നാൽ കേസിലെ മുഖ്യ പ്രതികളായ ഉണ്ണി, രാജേഷ്, ശ്യാം എന്നിവരെ ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല.

പോത്തൻകോട് പട്ടാപ്പകൽ യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന സംഭവത്തിലേക്ക് നയിച്ചത് കഞ്ചാവ് വിൽപ്പനയെ ചൊല്ലിയുളള തർക്കമാണ്. കഞ്ചാവ് വിൽപ്പന സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് നേരത്തെ ആക്രമിച്ചിരുന്നു. ഇതിന് ‘പ്രതികാരം’ തീർക്കാനായിരുന്നു സുധീഷിനെ ആക്രമിച്ചത്. കൊലയാളി സംഘത്തിൽ സുധീഷിന്റെ സഹോദരി ഭർത്താവും ഉൾപ്പെടുന്നുണ്ട്.

കൊലപാതകത്തിന് മുമ്പ് സംഘം ശാസ്തവട്ടത്ത് ഒത്തുചേർന്ന് മദ്യപിച്ചു. സംഭവത്തിന് ശേഷവും മദ്യപിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും വ്യത്തിയാക്കിയ ശേഷമാണ് ഒളിവിൽ പോയതെന്നാണ്പിടിയിലായ പ്രതികളുടെ മൊഴി. മുഖ്യപ്രതികളായ രാജേഷും ഉണ്ണിയും ഇപ്പോഴും ഒളിവിലാണ്. മൂന്ന് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസില്‍ പത്തുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. സുധീഷിന്റെ കാല് റോഡിലെറിഞ്ഞ നന്തിയെന്ന നന്തീഷ്, പ്രതികൾ വന്ന ഓട്ടോയുടെ ഡ്രൈവർ രഞ്ചിത്ത്, ഓട്ടോയിലുണ്ടായിരുന്ന നിധീഷ് എന്നിവരും പിടിയിലായിട്ടുണ്ട്.

പ്രതികള്‍ സഞ്ചരിച്ച ഓട്ടോയും ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തൻകോട് കല്ലൂരിലെ വീട്ടില്‍വച്ചാണ് പ്രതികള്‍ ഇന്നലെ ആക്രമിച്ചത്. കല്ലൂരിലെ വീട്ടില്‍ സുധീഷ് ഒളിച്ച് താമസിക്കുകയായിരുന്നില്ലെന്ന് വീട്ടുമസ്ഥന്‍ സജീവ് പറഞ്ഞു. നാല് ദിവസം മുൻപ് സുധീഷ് ഇവിടെ പണിക്ക് വന്നിരുന്നു. അതിന് ശേഷം തിരിച്ച് പോയി. ഇന്നലെ പ്രതികള്‍ ആക്രമിച്ചപ്പോള്‍ സുധീഷ് ഓടിക്കയറി വരികയായിരുന്നെന്നും സജീവ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗ സംഘത്തെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകർത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു.

സുധീഷിന്റെ ഒരുകാൽ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. ഗുണ്ടകൾ എത്തുന്നതിന്റെയും കാൽ റോഡിലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാനതെളിവ്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സുധീഷിന്റെ മരണമൊഴിയുമുണ്ട്. ഗുണ്ടാനേതാവ് രാജേഷിന്‍റെ സുഹൃത്തിനെ കൊന്നതിന് പ്രതികാരമായാണ് സുധീഷിനെ വെട്ടിക്കൊന്നത്.

കൊല ചെയ്യാൻ ലക്ഷ്യമിട്ട് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു സംഘം എത്തിയത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകപോക്കലാണ് അക്രമണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. പ്രതികൾ കൊലയ്ക്ക് മുമ്പ് ട്രയൽ റൺ നടത്തിയും ആസൂത്രണം കടുപ്പിച്ചിരുന്നു. മംഗലപുരം മങ്ങോട്ട് പാലത്തിൽ വച്ച് ബോംബ് എറിഞ്ഞായിരുന്നു ട്രയൽ. ഇതിന് പിന്നാലെയാണ് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പ്രതികൾ കൊലപ്പെടുത്തിയത്. വധശ്രമം ഉൾപ്പടെ അടിപിടി കേസുകളിൽ പ്രതിയായിരുന്നു കൊല്ലപ്പെട്ട സുധീഷും.

സുധീഷ് ഒളിച്ച് താമസിച്ചിരുന്ന പോത്തൻകോട് കല്ലൂരിൽ ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗംസംഘം യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവരെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകർത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു. സുധീഷിന്റെ ഒരുകാൽ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു.

ആക്രമണത്തിൽ ഗുരുതരപരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു. ഗുണ്ടകൾ എത്തുന്നതിന്റെയും കാൽ റോഡിലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാനതെളിവ്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സുധീഷിന്റെ മരണമൊഴിയുമുണ്ട്. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

ആറ്റിങ്ങൽ വധശ്രമക്കേസിൽ പ്രധാന പ്രതിയായിരുന്നു സുധീഷ്. ഇയാൾ പാണൻവിള പണയിൽ ഒളിച്ചു താമസിക്കുകയായിരുന്നു. ഇതറിഞ്ഞെത്തിയ ഗുണ്ടാസംഘത്തെ കണ്ട് ഭയന്ന് സുധീഷ് വീട്ടിൽ കയറി ഒളിച്ചു. വീട്ടിന്റെ ജനലുകളും വാതിലും തകർത്ത ഗുണ്ടാസംഘം വീടിനകത്തു കയറി സുധീഷിനെ വെട്ടിക്കൊല്ലുകയായിരുന്നു. പാണൻ വിള വീട്ടിൽ സജീവിന്റെ വീട്ടിലാണ് സുധീഷ് ഓടി കയറിയത്. സജീവിന്റെ എട്ടും പത്തും വയസായ കുഞ്ഞുങ്ങളുടെ മുന്നിലിട്ടാണ് സുധീഷിനെ വെട്ടിയത്. സുധീഷിന്റെ ഭാര്യ അശ്വതി. മകൾ ആരാധിക.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close