NEWSSPORTS

പ്രീമിയർ ലീഗ്; റൊണാൾഡോയെ സാക്ഷിനിർത്തി യുണൈറ്റഡിനെ തരിപ്പണമാക്കി ലിവർപൂൾ; സലക്ക് ഹാട്രിക്ക്

മാഞ്ചസ്റ്റർ : ഓൾഡ് ട്രാഫോർഡിൽ സ്വന്തം ആരാധകരുടെ മുന്നിൽ നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ചുവന്ന ചെകുത്താന്മാരെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലിവർപൂൾ കീഴടക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പടെ ഉള്ളവർ മഞ്ഞ കാർഡ് വാങ്ങിയ മത്സരത്തിൽ ഓൾഡ് ട്രാഫോർഡിൽ ലിവർപൂളിന്റെ സമ്പൂർണ്ണ ആധിപത്യമായിരുന്നു. യുണൈറ്റഡിന്റെ മധ്യനിര താരമായ പോൾ പോഗ്ബ ചുവപ്പു കാർഡ് കണ്ട് പുറത്തായതും യുണൈറ്റഡിന് വിനയായി. മത്സരത്തിൽ ലിവർപൂൾ താരം മുഹമ്മദ് സല ഹാട്രിക്ക് നേടി

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ കെയ്‌റ്റയിലൂടെ ലിവർപൂൾ മുന്നിലെത്തി. 13ാം മിനിറ്റിൽ ജോട്ടയിലൂടെ ലിവർപൂൾ ലീഡുയർത്തി. 38ാം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്തും 50ാം മിനിറ്റിലുമായിരുന്നു സല ഹാട്രിക്ക് തികച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close