INDIANEWS

സുപ്രീം കോടതിയിൽ മൂന്ന് സ്ത്രീകളുൾപ്പടെ ഒമ്പത് പുതിയ ജഡ്ജിമാർ ; പ്രസിഡന്റ് കോവിന്ദ് പേപ്പറുകൾ ഒപ്പ് വെച്ചു

ന്യൂഡൽഹി : മൂന്ന് സ്ത്രീകളുൾപ്പടെ ഒമ്പത് പുതിയ ജഡ്ജിമാരെ സുപ്രീം കോടതിയിൽ നിയമിച്ചു. പ്രസിഡന്റ് റാം നാഥ്‌ കോവിന്ദ് പേപ്പറുകൾ ഒപ്പിട്ടു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തിറക്കും എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പുതിയ ജഡ്ജിമാരിൽ ജസ്റ്റിസ് ബി. വി. നാഗരത്ന 2027 സെപ്റ്റംബറിൽ ആദ്യ വനിതാ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ആകും. ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ഹേമ കോഹ്‌ലി, ജസ്റ്റിസ് സി. റ്റി. രവികുമാർ, ജസ്റ്റിസ് എം. എം. സുന്ദരേഷ്, സീനിയർ അഡ്വക്കേറ്റ് പി. എസ്. നരസിംഹ, ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക, ജസ്റ്റിസ് വിക്രം നാഥ്‌, ജസ്റ്റിസ് ജിതേന്ദ്ര കുമാർ എന്നിവരാണ് മറ്റ് ജഡ്ജിമാർ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close