INDIANEWSTop NewsUncategorized

നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് നഷ്ടം; അതുല്യ കലാകാരന് അനുശോചനമറിയിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി

ഡൽഹി: അതുല്യ കലാകാരൻ നെടുമുടി വേണുവിന് അനുശോചനമറിയിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. വൈവിധ്യമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനായിരുന്നു അദ്ദേഹം. പ്രഗത്ഭനായ എഴുത്തുകാരനും നാടകക്കാരനുമായിരുന്നെന്നും. നെടുമുടി വേണുവിന്റെ വിയോഗം സിനിമ സംസ്‌കാരിക ലോകത്തിന് നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനമറിയിക്കുന്നെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് നെടുമുടി വേണു. നാടകങ്ങളിലും സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങിലൂടെ അദ്ദേഹം പലപ്പോഴും മലയാളികളെ വിസ്‌മയിപ്പിച്ചിട്ടുണ്ട്. നെടുമുടി വേണുവിൻറെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടത്തുക. രാവിലെ പത്തര മുതൽ പന്ത്രണ്ടര വരെ അയ്യങ്കാളി ഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close