Breaking NewsINDIANEWSTop News

പ്രിയങ്ക ഗാന്ധി അറസ്റ്റിൽ; വിവരം പുറത്തുവിട്ടത് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് ഈ വിവരം പുറത്ത് വിട്ടത്. ഇന്ന് പുലര്ച്ചെ ഉത്തർപ്രദേശിലെ ലംഖിപുർ ഖേരിയിലെത്തിയിരുന്നു. ഇതിനെ പിന്നെലെയാണ് അറസ്റ്റ് നടന്നതെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലെ അപകടമുണ്ടായ സ്ഥലം സന്ദർശിക്കാനാണ് പ്രിയങ്ക ലഖിംപുർ ഖേരിയിലെത്തിയത്. അർധരാത്രിയിൽ ലഖിംപൂർ ഖേരിയിലേക്ക് തിരിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് പ്രിയങ്ക കാൽനടയായി മുന്നോട്ടുനീങ്ങുകയായിരുന്നു. നൂറ് കണക്കിന് പ്രവർത്തകരും പ്രിയങ്കയ്ക്കൊപ്പം നടന്നു. പിന്നീട് വാഹനത്തിൽ പോകാൻ പ്രിയങ്കയ്ക്ക് പൊലീസ് അനുവാദം നൽകി. എന്നാൽ, ലഖിംപൂർ ഖേരിയിൽ എത്തും മുൻപ് പ്രിയങ്കയെ പൊലീസ് തടഞ്ഞ് സീതാപൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഇന്നലെ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അപകടമുണ്ടായിരുന്നു. നാല് കർഷകരടക്കം എട്ട് പേരാണ് സംഭവത്തെ തുടർന്ന് മരിച്ചത്. പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ചുകയറിയാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അജയ് കുമാര്‍ ടേനി രംഗത്തെത്തിയിരുന്നു. വാഹനവ്യൂഹത്തില്‍ തന്റെ മകന്‍ ഇല്ലായിരുന്നുവെന്നും ഉണ്ടായിരുന്നെങ്കില്‍ ജീവനോടെ പുറത്തുവരില്ലായിരുന്നെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കര്‍ഷകര്‍ കല്ലെറിയുകയായിരുന്നുവെന്നും കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ അതിനടിയില്‍പ്പെട്ടാണ് കർഷകർ മരിച്ചതെന്നുമാണ് മന്ത്രിയുടെ വിശദീകരണം. അപകടത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടെന്നും അക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close