KERALANEWSTop News

“ഡീസല്‍ വില കുത്തനെ കൂട്ടിയ ശേഷം അല്‍പ്പം കുറവ് വരുത്തുന്നതു കൊണ്ട് പ്രതിസന്ധി ഇല്ലാതാകില്ല”; ഇന്ധന വില കുറഞ്ഞെങ്കിലും അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം: കേന്ദ്രം ഡീസൽ വിലയിൽ കുറവ് വരുത്തിയെങ്കിലും യാത്രാ നിരക്ക് കൂട്ടാതെ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് സ്വകാര്യ ബസുടമകൾ. ഡീസൽ വില കുത്തനെ കൂട്ടിയ ശേഷം അൽപ്പം കുറവ് വരുത്തുന്നതു കൊണ്ട് പ്രതിസന്ധി ഇല്ലാതാകില്ലെന്നും വീണ്ടും കൂട്ടാൻ സാധ്യതയുണ്ടന്നും സ്വകാര്യ ബസുടമകളുടെ സംഘനടകൾ പറയുന്നു.

അടിക്കടിയുണ്ടാകുന്ന ഡീസൽ വില വർധനയെത്തുടർന്നായിരുന്നു ഈ മാസം 9 മുതൽ അനിശ്ചിത കാല സമരം നടത്താൻ ബസുടമകൾ തീരുമാനിച്ചത്. കേന്ദ്ര എക്സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് ഡീസൽ വിലയിൽ 12 രൂപയിലധികം കുറവ് വന്നെങ്കിലും ഇത് പര്യാപ്തമല്ലെന്ന നിലപാടിലാണ് ബസുടമകൾ. അതിനാൽ പ്രഖ്യാപിച്ച സമരത്തിൽ നിന്ന് പിന്നോട്ടില്ല.

ഒന്നര വർഷം കൊണ്ട് ഡീസലിന് പതിനാറ് രൂപയിലധികമാണ് കൂടിയത്. സ്പെയർ പാർട്സുകൾക്കും വില കൂടി. ഈ സാഹചര്യത്തിൽ നിരക്ക് വർധനയല്ലാതെ മറ്റു വഴികളില്ലെന്നും ബസുടമകൾ പറയുന്നു. നികുതിയിളവ് നൽകണമെന്ന ആവശ്യവും മുന്നോട്ട് വയ്ക്കുന്നുണ്ട്. കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് യാത്രാ നിരക്ക് കിലോ മീറ്ററിന് 20 പൈസ വർധിപ്പിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close