MoviesNEWSUncategorized

പ്രിയ വാര്യർ അന്നും ഇന്നും സ്പാർക്ക് തന്നെയാണ് : ട്രോളിയാൽ മറുപടി ഉറപ്പ്

ഒരൊറ്റ ദിവസം കൊണ്ട് ഇന്ത്യയൊട്ടാകെ വൈറലായി മാറിയ മലയാളി പെൺകുട്ടിയാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ്വിലൂടെയാണ് നടി വെള്ളിത്തിരയിലേക്ക് എത്തുന്നത്. അരങ്ങേറ്റ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ പുറത്ത് വന്ന പാട്ടിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. കാമുകനെ കണ്ണീറുക്കി കാണിക്കുന്ന സെക്കൻഡുകൾ മാത്രമുള്ള രംഗമായിരുന്നു പ്രിയയുടെ ജീവിതത്തിൽ വഴിത്തിരിവായത്.

സിനിമയും പാട്ടുമൊക്കെ വൈറലായെങ്കിലും പ്രിയയ്ക്ക് എന്നും വിമർശനങ്ങളാണ് ലഭിച്ചത്. സെപ്റ്റംബർ പന്ത്രണ്ടിന് പ്രിയ തന്റെ ഇരുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയ പേജുകളിൽ നിറയെ നടിയ്ക്ക് ആശംസകൾ അറിയിച്ചുള്ള പോസ്റ്റുകളാണ്. എന്നാൽ ഇത്രയധികം വൈറലായ ഒരു താരത്തിന് നേരിടേണ്ടി വന്ന വിമർശനങ്ങളെ കുറിച്ച് സൂചിപ്പിക്കുകയാണ് ഒരു ആരാധകൻ. സിനിഫിലി എന്ന സിനിമാസ്വാദകരുടെ ഗ്രൂപ്പിൽ വിഷ്ണു ദാസ് എന്ന ആരാധകനാണ് പ്രിയയെ കുറിച്ച് എഴുതിയിരിക്കുന്നത്. ഇതിന് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി നിരവധി പേരാണ് എത്തുന്നത്.

“പ്രിയ വാര്യർ ‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെലിബ്രിറ്റികളിൽ ഒരാൾ ചിരിച്ചോ.. ഹഹഹ ഇമോജി ഇട്ടോ, ട്രോളിക്കോ. എനിക്ക് ഒരു കുഴപ്പവും ഇല്ല. മാണിക്യാ മലരായ പൂവി എന്ന പാട്ടിൽ ആദ്യമായി കണ്ട അന്ന് തോന്നിയ ആ സ്പാർക്ക് ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. അങ്ങനേ തന്നെയായിരുന്നു.’പ്രിയ വാര്യർ ‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെലിബ്രിറ്റികളിൽ ഒരാൾ’ ചിരിച്ചോ.. ഹഹഹ ഇമോജി ഇട്ടോ, ട്രോളീക്കോ. എനിക്ക് ഒരു കുഴപ്പവും ഇല്ല.

മാണിക്യാ മലരായ പൂവി എന്ന പാട്ടിൽ ആദ്യമായി കണ്ട അന്ന് തോന്നിയ ആ സ്പാർക്ക് ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. അങ്ങനേ തന്നെയായിരുന്നു ഒട്ടുമുക്കാൽ പേർക്കും. പിന്നേ അഞ്ചിൽ മൂന്ന് പേർ ഒരാളെ കുറ്റം പറഞ്ഞാൽ ബാക്കി ഉള്ള രണ്ട് പേരും അവരെ സപ്പോർട്ട് ചെയ്യണം എന്ന സിസ്റ്റം മനസ്സിൽ ഉള്ളവർക്ക് പുറത്ത് പറയാൻ മടി കാണും. നാടോടുമ്പോൾ നടുവേ ഓടണം എന്നുള്ളവർക്കും കാരണം പോലും അറിയാതെ ട്രോളാനും തെറി പറയാനും ഉള്ള വ്യക്തികളിൽ ഒരാൾ.

ആദ്യം ആകാശത്തിന്റെ ഉയരത്തിൽ കേറ്റി അതേ സ്പീഡിൽ താഴേക്കിടാൻ നോക്കിയപ്പോൾ മലയാളികൾ അല്ലാത്ത സമൂഹം ഏറ്റെടുത്ത വ്യക്തി. ഒരു കലണ്ടർ വർഷത്തിൽ (2018) ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ തപ്പിയ വ്യക്തി. 24 മണിക്കൂറിനുള്ളിൽ 6+ ലക്ഷം ഫോളോവേർസ് ആയ ആദ്യത്തെ ഇന്ത്യൻ സെലിബ്രിറ്റി. കേരളത്തിലെ പല പ്രമുഖർക്കും വർഷങ്ങൾ കൊണ്ട് എത്തിപ്പെടാത്ത അത്ര ഉയരത്തിൽ വെറും 5 സെക്കന്റ് വീഡിയോ കൊണ്ട് എത്തിപ്പെട്ട വ്യക്തി. “The Wink that stopped India’. ‘The Wink Queen’, ‘International Crush’ എന്നീ തലക്കെട്ടുകളാൽ വാർത്താ വിനിമയ ലോകത്തിൽ ഒറ്റ രാത്രി കൊണ്ട് നിറഞ്ഞാടിയ വ്യക്തി.

പ്രബുദ്ധ മലയാളികളുടെ ട്രോളുകളിൽ ഉരുകി വീണ് ഒതുങ്ങി നിൽക്കാതെ തന്റെ ലക്ഷ്യവും സ്വപ്നവും തേടി പോയ മിടുക്കി. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ പല ദിക്കിൽ നിന്നും പ്രശംസ നേടിയ മലയാളി. ട്രോളും.. അപ്രതീക്ഷിതമായി ആരെങ്കിലും ഇതുപോലെ പ്രശസ്തി നേടിയാൽ “കുട്ടൂസ് ഉയിർ” എന്ന് പറഞ്ഞ് ആദ്യം സ്റ്റാറ്റസ് ഇട്ട് നടന്നവന്മാർ തന്നെ ട്രോളും.

കാരണം നാട്ടിൽ ഭൂരിഭാഗം പേർ ചെയ്യുന്ന ചിന്തിക്കുന്ന കാര്യങ്ങൾ നമ്മളും ചെയ്താലെ നമുക്ക് വിലയുള്ളൂ. സ്വന്തമായി അഭിപ്രായം പറഞ്ഞാൽ വിലയില്ല ആർക്കും. ഇന്നലെ സപ്പോർട്ട് ചെയ്ത് പോസ്റ്റ് ഇട്ടപ്പോൾ വിമർശിച്ച് കുറേ കമന്റുകൾ കിട്ടിയിരുന്നു. ഇന്നും അത് തന്നെ പ്രതീക്ഷിക്കുന്നു. ആര് എന്ത് പറഞ്ഞാലും എന്റെ അഭിപ്രായത്തിൽ മാറ്റം ഇല്ല. പിറന്നാൾ ആശംസകൾ എന്നുമായിരുന്നു ഒരു ആരാധകൻ എഴുതിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close