Breaking NewsINDIANEWSTop News

കസ്റ്റഡിയിലെടുത്ത് മുപ്പത് മണിക്കൂറിനുശേഷം അറസ്റ്റ്; കേസ് സമാധാനം തടസ്സപ്പെടുത്തൻ ശ്രമിച്ചു എന്ന പേരിൽ; പ്രിയങ്ക ​ഗാന്ധിയുടെ അറസ്റ്റ് യുപി പോലീസ് രേഖപ്പെടുത്തിയത് 30 മണിക്കൂറിനു ശേഷം

ലഖിംപൂർ: പ്രിയങ്ക ​ഗാന്ധിയെ യുപി പോലീസ് അറസ്റ്റ് ചെയ്യ്തു. കസ്റ്റഡിയിലെടുത്ത് മുപ്പത് മണിക്കൂറിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാധാനം തടസ്സപ്പെടുത്തൻ ശ്രമിച്ചു എന്ന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രിയങ്ക കസ്റ്റഡിയിൽ കഴിയുന്ന ​ഗസ്റ്റ്ഹൗസ് താൽക്കാലിക ജയിലാക്കും.

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറിയ സംഭവ സ്ഥലം സന്ദർശിക്കാനെത്തിയ പ്രിയങ്കയെ അറസ്റ്റ് ചെയ്യുകകയായിരുന്നു. 30 മണിക്കൂറിൽ ഏറെയായി തടങ്കലിൽ വച്ചതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് . പ്രിയങ്കയുടെ കസ്റ്റഡിയിൽ രാഷ്ട്രീയ വിവാദവും പ്രതിഷേധവും ഉയരുകയാണ്.

ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അടക്കം നിരവധി പേർ സന്നദ്ധത അറിയിക്കുമ്പോഴും രാഷ്ട്രീയ നേതാക്കൾ പ്രതിഷേധ ഇടങ്ങളിലേക്ക് എത്തേണ്ട എന്ന നിലപാടാണ് കർഷകർ മുന്നോട്ടുവയ്ക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവം ആവർത്തിച്ചാൽ യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന് കർഷകർ പറയുന്നത്.

മരിച്ച കർഷകരുടെ സംസ്കാരചടങ്ങുകൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിനുശേഷം പ്രിയങ്കാഗാന്ധിയെ വിട്ടേക്കും എന്നാണ് പറയുന്നത്. പോലീസ് ഇതുവരെയും തന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല എന്നാണ് പ്രിയങ്കഗാന്ധി പുറത്തുവിട്ട ട്വീറ്റിൽ വ്യക്തമാക്കുന്നത്. അതെ സമയം പ്രിയങ്കയെ പിന്തുണച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കരുതൽ തടങ്കലിൽ വച്ചിരിക്കുന്നത് യഥാർത്ഥ കോൺഗ്രസുകാരിയെ ആണെന്നാണ് ഏറ്റവും ഒടുവിലായി രാഹുൽഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.

അർധരാത്രിയിൽ ലഖിംപൂർ ഖേരിയിലേക്ക് തിരിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് പ്രിയങ്ക കാൽനടയായി മുന്നോട്ടുനീങ്ങുകയായിരുന്നു. നൂറ് കണക്കിന് പ്രവർത്തകരും പ്രിയങ്കയ്ക്കൊപ്പം നടന്നു. പിന്നീട് വാഹനത്തിൽ പോകാൻ പ്രിയങ്കയ്ക്ക് പൊലീസ് അനുവാദം നൽകി. എന്നാൽ, ലഖിംപൂർ ഖേരിയിൽ എത്തും മുൻപ് പ്രിയങ്കയെ പൊലീസ് തടഞ്ഞ് സീതാപൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close