INDIANEWS

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി ; കൽക്കട്ട സർവകലാശാല പ്രൊഫസർക്കെതിരെ കേസെടുത്തു

കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വധിക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ കൽക്കട്ട സർവകലാശാലയിലെ സൂവോളജി വിഭാഗത്തിലെ പ്രൊഫസർക്കെതിരെ പോലീസ് കേസെടുത്തു. ഐ.പി.സി. സെക്ഷൻ 505(1B), 506, 120B എന്നിവയാണ് അദ്ധ്യാപകന് മേൽ ചുമത്തിയിരിക്കുന്നത് എന്ന് പോലീസ് ക്രൈം വിഭാഗത്തിലെ ജോയിന്റ് കമ്മീഷണർ പറഞ്ഞു.

എന്നാൽ താൻ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല എന്ന് അദ്ധ്യാപകൻ പ്രതികരിച്ചു. കുറച്ചു നാളുകൾ മുമ്പ് താനും സുഹൃത്തും നടത്തിയ ചാറ്റ് പൊതുമധ്യത്തിൽ അവതരിപ്പിച്ചാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും തന്റെ ജോലി കളയാൻ കെട്ടി ചമച്ച കേസ് ആണെന്നും അദ്ദേഹം പറഞ്ഞു.

അധ്യാപകനെതിരെ പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. 2012ൽ മുഖ്യമന്ത്രിക്കെതിരായ കാർട്ടൂൺ പ്രചരിപ്പിച്ചു എന്നാരോപിച്ച് ജാദവ്പൂർ സർവകലാശാല കെമിസ്ട്രി പ്രൊഫസർ അംബികേഷ് മഹാപത്രയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close