KERALANEWSTop News

പ്രതിഷേധം അവസാനിക്കാതെ ഹരിത; കാസര്‍കോട്, വയനാട് ജില്ലാ പ്രസിഡന്‍റുമാര്‍ രാജിവെച്ചു

വയനാട്: പ്രതിഷേധം അവസാനിക്കാതെ ഹരിത. ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിൽ പ്രതിഷേധം ശക്തമാകുന്നു. വയനാടും കാസർകോടും ഭാരാവാഹികൾ രാജിവെച്ചാണ് പ്രതിഷേധിച്ചത്. പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളിൽ പൂർണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്.

ഹരിത വയനാട് ജില്ലാ പ്രസിഡൻ്റ് ഫാത്തിമ ഷാദിനും ജില്ലാ സെക്രട്ടറി ഹിബയും കാസർകോട് ജില്ലാ പ്രസിഡൻറ് സാലിസ അബ്ദുല്ലയും ജനറൽ സെക്രട്ടറി ശർമ്മിളയും രാജിവച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് നവാസിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ലീഗ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്.

ഇതിന് പിന്നാലെ ഇന്ന് പുതിയ കമ്മിറ്റിയെ ലീഗ് പ്രഖ്യാപിച്ചു.ആയിഷ ബാനു പ്രസിഡൻറും റുമൈസ റഫീഖ് ജനറൽ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. കഴിഞ്ഞ കമ്മിറ്റിയിൽ ഭാരവാഹി ആയിരുന്നെങ്കിലും എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് നവാസിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതിയിൽ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു.

പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളിൽ പൂർണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്. എന്നാൽ ഹരിത കമ്മിറ്റി പുനസംഘടനയിൽ എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡൻറ് ഫാത്തിമ തെഹ്ലിയ അസംതൃപ്തി പ്രകടപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close