
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. പുൽവാമ ജില്ലയിലെ ചന്ദ്ഗാം പ്രദേശത്തായിരുന്നു ഏറ്റുമുട്ടൽ. കൊല്ലപ്പെട്ടവരെല്ലാം ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണെന്ന് പോലീസ് വ്യക്തമാക്കി.
ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാകിസ്താൻ സ്വദേശിയാണ്. സംഘത്തിന്റെ പക്കൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഒരു എകെ സീരീസ് റൈഫിളും രണ്ട് എം-4 കാർബൈൻ റൈഫിളും ഭീകരരിൽ നിന്നും പിടികൂടി. കശ്മീർ സോൺ പോലീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
അതേസമയം ചൊവ്വാഴ്ച കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇവരുടെ പക്കൽ നിന്നും മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..