KERALANEWSTop News

കുടുംബവുമായി ദീർഘകാലത്തെ ബന്ധം; വിയോഗ വാർത്ത പെട്ടെന്ന് ഉൾക്കൊള്ളാനാകുന്നില്ലെന്നും മോഹൻലാൽ; പുനീതിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിനിമാലോകം

കന്നഡ സിനിമാതാരം പുനീത് രാജ്‌കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മലയാള താരരാജാവ് മോഹൻലാൽ. പുനീതിന്റെ കുടുംബവുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ വിയോഗ വാർത്ത ഉൾക്കൊള്ളാനാകുന്നില്ലെന്നുംമോഹൻലാൽ പറഞ്ഞു. സിനിമാതാരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം.

ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. ബെഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ അദ്ദേഹത്തിൻറെ ആരോഗ്യനില അതീവ മോശമായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്.

ഇന്നലെ രാത്രി മുതല്‍ പുനീത് രാജ്കുമാറിന് ആരോഗ്യ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ രാവിലെ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞ് നടന്‍ ജിമ്മിലേക്ക് പോകുകയായിരുന്നു. ജിമ്മില്‍ വച്ച് വീണ്ടും ആരോഗ്യ അസ്വസ്ഥതകള്‍ നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close