INDIANEWS

നവജ്യോത് സിങ് സിദ്ദുവും ചരൺജിത് സിങ് ചന്നിയും പഞ്ചാബിൽ മത്സര രംഗത്ത്; ആദ്യ ഘട്ട പട്ടിക പുറത്തുവിട്ട് കോൺഗ്രസ്; ചൂടേറുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി ആശയക്കുഴപ്പവും ശക്തം

അമൃത്സർ: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. നവജ്യോത് സിങ് സിദ്ദുവും ചരൺജിത് സിങ് ചന്നിയും ഉൾപ്പെടുന്നതാണ് ആദ്യ ഘട്ട പട്ടിക. ഇതോടെ പഞ്ചാബിലെ തെരഞ്ഞെടുപ്പ് രംഗത്ത് ചൂടേറുകയാണ്. അതോടൊപ്പം തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ആശയക്കുഴപ്പവും ശക്തമാകുന്നുണ്ട്.

മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി ചാംകൗർ സാഹിബിലാണ് ജനവിധി തേടുന്നത്. അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് നവ്ജോത് സിംഗ് സിദ്ദു മത്സരിക്കുന്നത്. പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെചൊല്ലി തർക്കം തുടരുന്നതിനിടെയാണ് ഇരുവരും മത്സര രംഗത്തിറങ്ങുന്നത്. ഇരുവരും സിറ്റിംഗ് മണ്ഡലത്തിൽ നിന്നാണ് മത്സരരംഗത്തിറങ്ങുന്നത്.

ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ രൺധാവ ധേര ബാബ നാനക് മണ്ഡലത്തിൽനിന്നാവും മത്സരിക്കുക. അമൃത്സർ സെൻട്രലിൽ നിന്ന് ഓം പ്രകാശ് സോണിയും മത്സരിക്കും. നടൻ സോനു സൂദിൻറെ സഹോദരി മാളവിക മോഘയിൽ മത്സരിക്കും. അതേസമയം സീറ്റ് വിഭജനത്തെ ചൊല്ലി കർഷക പാർട്ടികളായ സംയുക്ത സംഘർഷ് പാർട്ടിക്കും സംയുക്ത് സമാജ് മോർച്ചക്കും ഇടയിൽ തർക്കം രൂക്ഷമാകുകയാണ്.

തെരഞ്ഞെടുപ്പിൽ 25 സീറ്റ് വേണമെന്നാണ് ഗുർനാം ചാദുനിയുടെ സംയുക്ത സംഘർഷ് പാർട്ടി ആവശ്യപ്പെടുന്നത്. എന്നാൽ ഒൻപത് സീറ്റ് മാത്രമേ നൽകാൻ കഴിയു എന്നാണ് സംയുക്ത് സമാജ് മോർച്ചയുടെ നിലപാട്. അടുത്ത മാസം 14 നാണ് പഞ്ചാബിലെ വോട്ടെടുപ്പ്. 117 മണ്ഡലങ്ങളിലേക്കാണ് മത്സരം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close