NEWSSPORTS

പഞ്ചാബ്-രാജസ്ഥാൻ പോരാട്ടം; ജന്മദിനത്തിൽ ഗെയിലിനെ തഴഞ്ഞ് പഞ്ചാബ്

ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2021ലെ 32ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. പഞ്ചാബിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ക്രിസ് ഗെയിൽ ഇല്ലാതെയാണ് പഞ്ചാബ് മത്സരത്തിനിറങ്ങിയത്. ഗെയിലിന്റെ നാല്പത്തിരണ്ടാം ജന്മദിനമായിരുന്നു ഇന്ന്. ഇന്ന് മികച്ച ഇന്നിംഗ്സ് കാണാൻ സാധിക്കുമെന്ന് കരുതിയിരുന്ന ആരാധകരെ നിരാശപ്പെടുത്തിയാണ് പഞ്ചാബിന്റെ ഈ തീരുമാനം.

ഇഷാൻ പോറൽ, ആദിൽ റഷീദ്, ഐഡൻ മാർക്രം എന്നിവർ പഞ്ചാബിന് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോൾ എവിൻ ലൂവിസ് രാജസ്ഥാന് വേണ്ടി തന്റെ ആദ്യ മത്സരം കളിക്കാൻ ഒരുങ്ങുന്നു. “പൂരൻ, മക്രം, റഷീദ്, അലൻ. മാർക്രം ബാറ്റ് ചെയ്യും. നിർഭാഗ്യവശാൽ ക്രിസ് ഗെയിൽ കളിക്കുന്നില്ല” നായകൻ രാഹുൽ പറഞ്ഞു. പവർപ്ളേ അവസാനിക്കുമ്പോൾ രാജസ്ഥാൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്തിട്ടുണ്ട്. 36 റൺസെടുത്ത എവിൻ ലൂവിസാണ് പുറത്തായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close