KERALANEWSTop News

ഉറങ്ങിക്കിടക്കിടന്ന ഭർത്താവിനെ കൊലപ്പെടുത്തിയത് കോടാലി കൊണ്ട് വെട്ടി; പകക്ക് കാരണം നാട്ടുകാർക്കിടയിൽ മാനസിക രോഗിയായി ചിത്രീകരിച്ചത്; പുതുപ്പള്ളി കൊലപാതകത്തിൽ യുവതിയുടെ മൊഴി കേട്ട് ഞെട്ടി പൊലീസും

കോട്ടയം : പുതുപ്പള്ളിയിൽ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തി ഭാര്യ. ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ഭാര്യ പൊലീസിന് മൊഴി നൽകി. നാട്ടുകാർക്കിടയിൽ മാനസിക രോഗിയായി ചിത്രീകരിച്ചതിലുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇവർ പറയുന്നത്.

ഓട്ടോ ഡ്രൈവറായ പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജി(49)നെയാണ് ഭാര്യ റോസന്ന വെട്ടിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലർച്ചയായിരുന്നു സംഭവം. കൃത്യമായി ജോലിക്ക് പോകാതിരുന്നതിനാൽ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ തന്നെ മാനസീകരോ​ഗിയായി നാട്ടുകാർക്കിടയിൽ ചിത്രീകരിച്ചുവെന്നും ഇതിലുള്ള അതൃപ്തിയും ദേഷ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും യുവതി പൊലീസിന് മൊഴി നല്കി.

കൊലപാതകത്തിന് ശേഷം യുവതി മകനുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു. ആദ്യം തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു ലക്ഷ്യമെങ്കിലും റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ കൈയ്യിൽ പണം തികയില്ലായെന്ന് മനസിലായതോടെ മണർകാട് ഭാ​ഗത്തക്ക് എത്തി. ഇതിന് ശേഷമാണ് പൊലീസ് പിടിയിലായത്.

റോസന്നയുടെ അറസ്റ്റ് പൊലീസ് സംഘം രേഖപ്പെടുത്തി.ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റസമ്മതം നടത്തിയത്. ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. യുവതിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉളളതായി സ്ഥിരീകരണമില്ലെന്ന് പൊലീസ് അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close