NEWSSPORTS

ഖത്തർ ലോകകപ്പ് 2022; തന്റെ അവസാന ലോകകപ്പെന്ന് നെയ്മർ

2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തെ ലോകകപ്പാണെന്ന് വെളിപ്പെടുത്തി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ഓരോ ബ്രസീൽ ആരാധകനും നെയ്‍മറിന്റെ ഈ പ്രസ്താവന ഞെട്ടലോടെ അല്ലാതെ കേട്ട് കാണില്ല. 29-കാരനായ നെയ്മർ പറഞ്ഞു “ഇത് എന്റെ അവസാന ലോകകപ്പാണെന്ന് ഞാൻ കരുതുന്നു. ഇനി എനിക്ക് ഫുട്ബോളിനെ നേരിടാനുള്ള മനശക്തി ഉണ്ടോ എന്നറിയില്ല. പക്ഷെ എന്റെ രാജ്യത്തിന് വേണ്ടി കിരീടം നേടുക എന്നുള്ളത് എന്റെ ചെറുപ്പ മുതലേയുള്ള സ്വപ്നമാണ്. എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”

തന്നെക്കുറിച്ചുള്ള ഡോക്യൂമെന്ററിയായ ‘നെയ്മർ ജൂനിയർ ഡിനാസ്റ്റിയ ഡി റെയ്സ്’ൽ നെയ്‌മർ തനിക്ക് 2014 ലോകകപ്പിൽ പരിക്ക് പറ്റിയതിനെക്കുറിച്ച് പറയുന്നുണ്ട്. തന്റെ കരിയറിലെ ഏറ്റവും മോശം നിമിഷങ്ങളിൽ ഒന്നായിരുന്നു അതെന്നും അതുകൊണ്ട് തന്നെ ലോകകപ്പിൽ സെമി ഫൈനൽ, ഫൈനൽ കളിക്കുക എന്ന തന്റെ സ്വപ്നത്തെ അത് ഇല്ലാതാക്കിയെന്നും താൻ അതോർത്ത് കരയുമായിരുന്നുവെന്നും നെയ്മർ പറയുന്നു. ബ്രസീലിന്റെ ഏറ്റവും ശക്തരായ മുന്നേറ്റക്കാരിൽ ഒരാളാണ് നെയ്മർ. 2014-ലും 2018-ലും ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീൽ നിർഭാഗ്യവശാൽ യഥാക്രമം സെമി ഫൈനലിലും ക്വാർട്ടർ ഫൈനലിലും തോറ്റു മടങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close