NEWSWORLD

ബഹ്റൈനില്‍ ക്വാറന്റീന്‍ നിബന്ധനകളില്‍ ഇളവ്; ഗ്രീന്‍ ഷീല്‍ഡ് സ്റ്റാറ്റസുള്ളവര്‍ക്ക് രോഗികളുമായി സമ്പര്‍ക്കമുണ്ടായാല്‍ പോലും ക്വാറന്റീന്‍ വേണ്ട; പുതിയ ഇളവ് ഇന്ന് മുതൽ പ്രാബല്യത്തിൽ

മനാമ: ഗ്രീൻ ഷീൽഡ് സ്റ്റാറ്റസുള്ളവരുടെ ക്വാറന്റീൻ നിബന്ധനയിൽ ഇളവ് വരുത്തി ബഹ്റൈൻ. വാക്സിൻ സ്വീകരിക്കുകയോ അല്ലെങ്കിൽ കൊവിഡ് ബാധിച്ച് രോഗമുക്തരാവുകയോ വഴി ഗ്രീൻ ഷീൽഡ് സ്റ്റാറ്റസ് വിഭാ​ഗത്തിൽ പെട്ടവർ കോവിഡ് രോഗിയുമായി അടുത്ത സമ്പർക്കത്തിൽ വന്നാൽ പോലും ഇനി മുതൽ ക്വാറന്റീനിൽ പോകേണ്ടതില്ല. ഇന്ന് മുതൽ പുതിയ ഇളവ് പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതർ പുറത്തുവിട്ടത്.

ഗ്രീൻ ഷീൽഡ് സ്റ്റാറ്റസുള്ളവർക്ക് രോഗികളുമായി സമ്പർക്കമുണ്ടായാൽ ക്വാറന്റീൻ വേണ്ടതില്ലെങ്കിലും രണ്ട് തവണ പിസിആർ പരിശോധന നടത്തേണ്ടതുണ്ട്. രോഗിയുമായി സമ്പർക്കമുണ്ടായ ആദ്യ ദിവസവും ഏഴാം ദിവസവുമാണ് പി.സി.ആർ പരിശോധന നടത്തേണ്ടത്. ഗ്രീൻ ഷീൽഡ് സ്റ്റാറ്റസുള്ളവർക്ക് ഇന്ന് മുതൽ അനുവദിച്ചിരിക്കുന്ന ഇളവുകൾ ഇന്നലെ വരെ രോഗിയുമായി സമ്പർക്കം സ്ഥിരീകരിച്ചവർക്ക് ബാധകമാവില്ല.

അതേസമയം ഗ്രീൻ ഷീൽഡ് സ്റ്റാറ്റസില്ലാത്തവർ കൊവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടാൽ ഏഴ് ദിവസം ക്വാറന്റീനിൽ കഴിയണം. ഒപ്പം ഒന്നാം ദിവസവും ഏഴാം ദിവസവും പി.സി.ആർ പരിശോധന നടത്തുകയും വേണമെന്ന് ടാസ്‍ക് ഫോഴ്‍സ് അറിയിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങൾ പ്രകടമാവുന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്നും നിർദേശം നൽകി. രാജ്യത്തെ ജനങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ വാക്സിനേഷനും ബൂസ്റ്റർ ഡോസുകളും ഫലപ്രദമാണെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ കുറഞ്ഞ രോഗവ്യാപന നിരക്കെന്നാണ് വിലയിരുത്തൽ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close