NEWSWORLD

ഖത്തറിൽ 3087 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗം ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഗുരുതരാവസ്ഥയിൽ കഴിയുന്നത് 96 പേർ

ദോഹ: ഖത്തറിൽ ഇന്ന് 3087 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരാൾ കൂടി വൈറസ് ബാധയെ തുടർന്ന് മരിച്ചു. 96 പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 4987 പേർ കോവിഡ് മുക്തരായി.

പുതിയ കോവിഡ് പോസിറ്റീവുകാരിൽ 578 പേർ വിദേശയാത്ര കഴിഞ്ഞെത്തിയവരാണ്. ഇതോടെ രാജ്യത്ത് നിലവിലെ കോവിഡ് പോസിറ്റീവുകാരുടെ എണ്ണം 38,931 എത്തി. ഇവരിൽ 485 പേർ ആശുപത്രി ചികിത്സയിലാണ്. ഖത്തറിൽ ഇതുവരെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 3,20,364 പേരിൽ 633 പേർ മരണമടഞ്ഞു. 2,80,800 പേരും സുഖം പ്രാപിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close