INDIANEWS

മലയാളി വിദ്യാർത്ഥി കോയമ്പത്തൂരിൽ റാഗിങ്ങിനിരയായി; മലയാളികള്‍ അടക്കം നാല് വിദ്യാർത്ഥികള്‍ അറസ്റ്റില്‍

ചെന്നൈ: മലയാളി വിദ്യാർത്ഥി കോയമ്പത്തൂരിൽ റാഗിങ്ങിനിരയായി. കൊല്ലം സ്വദേശിനിയായ ബിരുദ വിദ്യാർത്ഥിയാണ് റാഗിങ്ങിന് ഇരയായത്. മലയാളി വിദ്യാർത്ഥികൾ അടങ്ങിയ സീനിയർ വിദ്യാർത്ഥികളുടെ സംഘമാണ് റാഗ് ചെയ്തത്. റാഗിങ്ങ് തടയാൻ ശ്രമിച്ചപ്പോൾ മർദ്ദിച്ചെന്നും പരാതിയുണ്ട്.

സംഭവത്തിൽ നാല് പേരെ സിങ്കനെല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. റാസിം, സനൂഫ്, അശ്വിൻ രാജ്, ജിതു എസ് സാമുവൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് ഒമ്പത് പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ 23 ന് പിപിജി നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിലാണ് റാഗിങ്ങ് നടന്നത്. ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയായെത്തിയ കൊല്ലം സ്വദേശിയെ രണ്ടാം വർഷ വിദ്യാർത്ഥികളായ 13 പേരാണ് റാഗ് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close